Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപി‌എം   ****    കോവിഡ് കാലത്തും വേറിട്ടൊരു മോഷണം, ശുചീകരണത്തൊഴിലാളിയുടെ വേഷത്തിലെത്തി എടി‌എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു   ****    സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****   

ഇ-മെയ്ല്‍ ഹാക്കിംഗ്: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് താന്‍ താക്കീത് നല്‍കിയിരുന്നു എന്ന് ഒബാമ

December 17, 2016

US President Barack Obama holds a year-end press conference in the Brady Press Briefing Room of the White House in Washington, DC, December 16, 2016. Obama on Friday warned his successor Donald Trump against antagonizing China by reaching out to Taiwan, saying he could risk a "very significant" response if he upends decades of diplomatic tradition. / AFP PHOTO / ZACH GIBSON

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമെയ്ല്‍ ഹാക്കിംഗ് നടക്കുന്നതിന് മുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് താക്കീത് നല്‍കിയിരുന്നെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. റഷ്യന്‍ പ്രസിഡന്റ് പുടിന് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നെന്നും താന്‍ ഇക്കാര്യം പുടിനുമായി നേരില്‍ സംസാരിച്ചിരുന്നതായും ഒബാമ വ്യക്തമാക്കി. വ്‌ലാഡിമിര്‍ പുടിന്‍ അറിയാതെ ഇത്രയൊന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ നടന്ന ഉച്ചകോടിക്കിടെ പുടിന് ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഒബാമ പറഞ്ഞു.

ഇതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

റഷ്യയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒബാമ പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഏതൊരു വിദേശ ശക്തി ഇടപെടല്‍ നടത്തിയാലും അമേരിക്ക അതിനെതിരെ നടപടിയെടുക്കും. എപ്പോള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അമേരിക്കയാണ് തീരുമാനിക്കുക. ചിലപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടാവാം, ചിലപ്പോള്‍ രഹസ്യമായിട്ടായിരിക്കും അതെന്നും ഒബാമ പറഞ്ഞു. വൈറ്റ് ഹൗസില്‍, സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള ഈ വര്‍ഷത്തെ അവസാന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ തന്റെ പിന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിനെ ഒബാമ പേരെടുത്ത് വിമര്‍ശിച്ചില്ല. അതേസമയം ചില റിപ്പബ്ലിക്കന്‍സ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നതിന്റെ ഗൗരവം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ സൈബര്‍ ആക്രമണത്തെക്കുറിച്ച് രണ്ടു രാഷ്ട്രീകകക്ഷികളും ഉള്‍പ്പെടുന്ന അന്വേഷണം നടത്തണമെന്നും ഒബാമ നിയുക്ത പ്രസിഡന്റ് ട്രംപിനോടാവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടലുകള്‍ നടത്തിയതായി അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിരവധി വ്യക്തികളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടക്കം വിവിധ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡെമോക്രാറ്റിക് പ്രവര്‍ത്തകരുടെയും സഹസംഘടനകളുടെയും ഇ മെയിലുകള്‍ ചോര്‍ത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും വിവരങ്ങള്‍ ചോര്‍ത്തിയെങ്കിലും അത് കാര്യമായൊന്നും ഉപയോഗിച്ചില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.

എന്നാല്‍ റഷ്യയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ആരോപണം നിഷേധിച്ചിരുന്നു. ആരോപണം പരിഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top