Flash News

‘ഹൈം‌ലിക് മന്യൂവര്‍’ കണ്ടുപിടിച്ച് വിഖ്യാത ഡോക്ടര്‍ ഹെന്‍‌ട്രി ജൂഡോ ഹൈംലിക് (96) അന്തരിച്ചു

December 17, 2016

hemilich-ytവാഷിംഗ്ടണ്‍: ചോക്കിംഗ് മൂലമുണ്ടാകുന്ന ശ്വാസതടസത്തിനുള്ള പ്രഥമശുശ്രൂഷ മാര്‍ഗമായ ‘ഹൈംലിക് മന്യൂവര്‍’ കണ്ടുപിടിച്ച വിഖ്യാത ഡോക്ടര്‍ ഹെന്‍ട്രി ജൂഡോ ഹൈംലിക് (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സിന്‍സിനാറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ശ്വാസകോശത്തിലേക്ക് ശ്വാസം കിട്ടാത്ത വിധം ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തൊണ്ടയില്‍ തടസം സൃഷ്ടിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സ്വയം ചെയ്യാവുന്നതോ മറ്റൊരാള്‍ക്ക് ചെയ്യാവുന്നതോ ആയ കാര്യങ്ങളാണ് ഹൈംലിക് മന്യൂവര്‍. പൊതുവെ ഇത്തരം തടസങ്ങളെ ‘അപ്പര്‍ എയര്‍ വേ ഒബസ്ട്രക്ഷന്‍സ്’ അല്ലെങ്കില്‍ ചോക്കിംഗ് എന്നാണ് വൈദ്യശാസ്ത്രത്തില്‍ പറയുക. 1974ല്‍ സിന്‍സിനാറ്റിയിലെ ജൂത ആശുപത്രിയില്‍ ഡയറക്ടര്‍ ഓഫ് സര്‍ജറി ആയിരിക്കെയാണ് ഹൈംലിക് ഇതിനൊരു പ്രതിവിധി എന്ന നിലയില്‍ ഹൈംലിക് മന്യൂവറിനെ കുറിച്ച് പരാമര്‍ശം നടത്തുന്നത്.

1976 മുതല്‍ 1985 വരെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ റെഡ്‌ക്രോസും ആദ്യം ശക്തമായും ബലം കൊടുക്കാനും അതു വിജയിച്ചില്ലെങ്കില്‍ മാത്രം ഹൈംലിക് മന്യൂവര്‍ ചെയ്യാനുമാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ 1985 മുതല്‍ ഹൈംലിക് മന്യൂവര്‍ മാത്രം മതിയെന്നും എന്നാല്‍ അതിനെ അബ്‌നോമിനല്‍ ത്രസ്റ്റ് എന്നു വിളിക്കാനും തീരുമാനിച്ചിരുന്നു.

heimlich_thumb1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top