Flash News

അമേരിക്ക വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും; ട്രം‌പ്

December 18, 2016

Republican presidential candidate Donald Trump waves to supporters during a campaign rally in Mobile, Ala., on Friday, Aug. 21, 2015. (AP Photo/Brynn Anderson)

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ അമേരിക്ക വലിയ പ്രതീക്ഷയിലാണെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. രാജ്യമെന്ന നിലയില്‍ അമേരിക്ക വീണ്ടും വിജയിക്കാന്‍ പോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അലബാമയില്‍ നടന്ന റിപ്പബ്ലിക്കന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ കണ്ടുകൊള്ളൂ, കഴിഞ്ഞ പതിറ്റാണ്ടുകളിലൊന്നും കാണാത്ത മാറ്റങ്ങള്‍ക്കാണ് വരും ദിനങ്ങളില്‍ അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ട്രംപ് പറഞ്ഞു.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട് എന്ന് കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു.

വിമര്‍ശിക്കുന്നവരെ കടന്നാക്രമിക്കാറുള്ള ട്രംപ്, എന്നാല്‍ ഇത്തവണ മിഷേലിന്റെ അഭിപ്രായത്തിനോട് സൗമ്യമായാണ് പ്രതികരിച്ചത്. അവര്‍ ഉദ്ദേശിച്ചതല്ല പറഞ്ഞപ്പോള്‍ പുറത്തുവന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അതിലും മൃദുലമായി മിഷേലിന് പ്രതികരിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top