Flash News

റാഗിങ്: അഞ്ച് പ്രതികള്‍ കീഴടങ്ങി; കേസ് തേച്ചുമാച്ചു കളയാന്‍ രാഷ്ട്രീയ ഇടപെടല്‍

December 18, 2016

Zemanta Related Posts Thumbnailകോട്ടയം: നാട്ടകം പോളിടെക്നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ കീഴടങ്ങി. ജെറിന്‍, സരണ്‍, മനു, റെയ്സണ്‍, ജയകൃഷ്ണന്‍ എന്നിവരാണ് രക്ഷാകര്‍ത്തക്കള്‍ക്ക് ഒപ്പം ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിലെത്തിയത്. ഇവര്‍ ഒളിവിലായിരുന്നു.

പ്രതികളായ എട്ട് മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും വീട്ടില്‍ തിരച്ചില്‍ ഞായറാഴ്ച പകല്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടുകിട്ടിയിരുന്നില്ല. പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി. ഗോപി എന്നിവരാണ് ക്രൂര റാഗിങ്ങിന് വിധേയരായത്.

തിരുവന്തപുരം, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയത്. അതേസമയം, പ്രതികള്‍ എസ്.എഫ്.ഐക്കാരായതിനാല്‍ പൊലീസ് മനഃപൂര്‍വം അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതി ലഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് വിഷയം പുറത്തറിയുന്നത്. പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായ രണ്ടുപേരും. ഇരുവരെയും നഗ്നരാക്കി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. വിദ്യാര്‍ഥികള്‍ക്കെതിരെ പട്ടികജാതി നിരോധന നിയമപ്രകാരവും റാഗിങ് നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

അവിനാശ് അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ഒരാഴ്ച ആശുപത്രിയില്‍ തുടരും. രക്തത്തില്‍ ബയോഗ്ളോബിന്‍െറ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് വൃക്ക തകരാറിലാക്കിയത്. അതിനാല്‍, പൂര്‍ണവിശ്രമം ആവശ്യമാണെന്നും അവിനാശിനെ ചികിത്സിക്കുന്ന ഡോ. അബ്ദുല്‍ ഷിജി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top