Flash News

ചിക്കാഗോ വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

December 19, 2016

unitedplaneചിക്കാഗോ: ക്രിസ്തുമസ് അവധിക്കാലം വിമാനയാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചിക്കാഗൊ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാര്‍ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് വിമാനം കാന്‍സല്‍ ചെയ്തിട്ടുണ്ടോ എന്ന് വിളിച്ചു ചോദിച്ചതിനുശേഷം മാത്രമേ വീട്ടില്‍ നിന്നും യാത്ര തിരിക്കാവൂ എന്ന വിമാനതാവളാധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രണ്ടു ദിവസമായി ചിക്കാഗോയിലെ താപനില ക്രമാതീതമായി താഴ്ന്നതിനാല്‍ നിരവധി വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരുന്നത്. ഞായറാഴ്ച മാത്രം (ഡിസംബര്‍ 18) 262 സര്‍വ്വീസുകള്‍ കാന്‍സല്‍ ചെയ്തു.

ഞായറാഴ്ച രാത്രിയും കാലാവസ്ഥ മോശമാകുമെന്നതിനാല്‍ തിങ്കളാഴ്ച രാവിലെ എത്ര സര്‍വ്വീസുകള്‍ കാന്‍സല്‍ ചെയ്യേണ്ടിവരുമെന്നത് തീരുമാനമാകാത്തതിനാലാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ ഒഹെയര്‍ വിമാനത്താവളത്തില്‍ ഒര വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും വന്‍ അപകടം ഒഴിവായതായി വിമാനതാവള അധികൃതര്‍ അറിയിച്ചു. തെന്നിമാറിയ വിമാനയാത്രക്കാര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടതായും ഇവര്‍ അറിയിച്ചു. ഒഹെയര്‍ വിമാനതാവളത്തില്‍ ഞായറാഴ്ച വരെ 3.4 ഇഞ്ച് സ്‌നൊയാണ് ലഭിച്ചത്. മിഡ് വെ എയര്‍പോര്‍ട്ടിലും നിരവധി വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top