Flash News

കുറ്റവാളികള്‍ക്ക് മാപ്പു നല്‍കല്‍; ഒബാമക്ക് വീണ്ടും റിക്കാര്‍ഡ്

December 20, 2016

obama-signs-pardonവാഷിംഗ്ടണ്‍: രണ്ടു തവണ പ്രസിഡന്റ് പദം അലങ്കരിച്ച ഒബാമ കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നതിനും, ശിക്ഷ ഇളവു നല്‍കുന്നതിലും മുന്‍ പ്രസിഡന്റുമാരെ പിന്തള്ളി റിക്കാര്‍ഡിട്ടു.

ക്രിസ്തുമസ് പ്രമാണിച്ചു ഡിസംബര്‍ 19ന് 78 കുറ്റാവാളികള്‍ക്ക് മാപ്പു നല്‍കുകയും, 153 പേരുടെ ശിക്ഷാകാലാവധി ഇളവു നല്‍കുകയും ചെയ്തതോടെ ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് മാപ്പും, ഇളവും നല്‍കുന്ന കുറ്റവാളികളുടെ എണ്ണത്തിലും റിക്കാര്‍ഡിട്ടു.

നവംബര്‍ മുപ്പതു വരെ പ്രസിഡന്റിനു ലഭിച്ചത് 1937 മാപ്പപേക്ഷകളും, 13042 ശിക്ഷ ഇളവു നല്‍കുന്നതിനുമുള്ള അപേക്ഷകളാണ്.

പ്രസിഡന്റ് പദവി അവസാനിക്കുന്നതിന് മുപ്പത്തിരണ്ടു ദിവസം കൂടി അവശേഷിക്കെ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ അംഗീകരിക്കപ്പെട്ട അപേക്ഷകരുടെ രണ്ടിരട്ടിയാണ് വര്‍ദ്ധിപ്പിച്ചത്.

മയക്കുമരുന്നു കേസ്സുകളില്‍ അത്രയും ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് ഒബാമ കൂടുതല്‍ പരിഗണിച്ചത്.

കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നതില്‍ ഒബാമ സ്വീകരിച്ച നടപടികള്‍ ഇനി ചരിത്രത്താളുകളില്‍ ഇടം പിടിയ്ക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top