Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

അംബാസഡര്‍ ആന്ദ്രേ കാര്‍ലോവിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ റഷ്യന്‍ അന്വേഷണ സംഘം തുര്‍ക്കിയിലേക്ക്

December 20, 2016

4bkcf5296e40b6jnvg_800c450തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ റഷ്യ അന്വേഷണ സംഘത്തെ തുര്‍ക്കിയിലേക്ക് അയക്കും. ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കാര്‍ലോവിനെ പൊലീസുകാരന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അങ്കാറ പൊലീസ് സേനയിലെ അംഗമായ മെവ്‌ലുത് മെര്‍ട് അഡിന്റാസ്(22) എന്നയാളാണ് വെടിവെച്ചത്. ഇയാളെ പിന്നീട് വെടിവെച്ചുവീഴ്ത്തി. ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം തകര്‍ക്കാനായി അക്രമികള്‍ ആസൂത്രണം ചെയ്തതാണ് അംബാസഡറുടെ കൊലപാതകമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ റഷ്യയുടെ ഇടപെടലിനെതിരെ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധ റാലി നടന്നു ദിവസങ്ങള്‍ക്കുള്ളിലാണ് റഷ്യന്‍ അംബാസഡര്‍ക്ക് നേരെയുള്ള ആക്രമണം.

ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഫോണില്‍ ബന്ധപ്പെടുകയും വീഡിയോ സന്ദേശത്തില്‍ ഇത് പ്രകോപനം സൃഷ്ടിക്കുന്നതിനുള്ള നടപടിയാണെന്ന് സമ്മതിക്കുകയും ചെയ്തു.

റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാനായി അക്രമികള്‍ ആസൂത്രണം ചെയ്തതാണ് അംബാസഡറുടെ കൊലപാതകമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഇറാനും തുര്‍ക്കിയുമായി സഹകരിച്ച് സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനുള്ള റഷ്യന്‍ ശ്രമങ്ങളെ തടയുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ഈ കൊലപാതകത്തിന് പിന്നിലെന്നും പുടിന്‍ ആരോപിച്ചു.

കേസന്വേഷണത്തിനായി ഒരു സംഘം ഉദ്യോഗസ്ഥര്‍ തുര്‍ക്കിയിലെത്തുമെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു.

ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കാര്‍ലോവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്ക, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ ലോകരാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top