Flash News

ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അല്‍ഫോണ്‍സ് കണ്ണന്താനവും പരിഗണനയില്‍

December 23, 2016

alphons_759ന്യൂഡല്‍ഹി: നജീബ് ജംഗ് രാജി വച്ചതോടെ ഡല്‍ഹിയില്‍ അടുത്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കായുള്ള ചര്‍ച്ചകള്‍ സജീവമായി. ബിജെപി പരിഗണിക്കുന്ന പട്ടികയില്‍ മലയാളികളായ അല്‍ഫോണ്‍സ് കണ്ണന്താനവും ജികെ പിള്ള എന്നിവരെക്കൂടാതെ മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജല്‍ എന്നിവരെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ നജീബ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഡല്‍ഹി മുഖ്യമന്ത്രി വസതിയിലെത്തി നജീബ് സിംഗിനെ കണ്ടു.

നജീബ് ജംഗിന്റെ അപ്രതീക്ഷിത രാജിയുടെ കാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്ത തുടരുകയാണ്. വ്യക്തിപരമായ കാരണത്താലാണ് രാജിവച്ചതെന്ന് ജംഗ് തന്നോട് പറഞ്ഞുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ രാജി ആര്‍.എസ്.എസ് പ്രതിനിധിയെ കൊണ്ടുവരാനാണോ എന്ന സംശയം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് രംഗത്തെത്തി.

ബി.ജെ.പി നിര്‍വാഹകസമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഘടകകക്ഷിയായ അകാലിദളിന്‍െറ എതിര്‍പ്പുമൂലം പിന്‍വലിച്ചു. ഇതിന് പകരമായാണ് കണ്ണന്താനത്തിന് പുതിയ പദവി നല്‍കാന്‍ ആലോചിക്കുന്നത്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് അംഗമാണ് അനില്‍ ബൈജല്‍. ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഡി.ഡി.എ വൈസ് ചെയര്‍മാന്‍, എയര്‍പോര്‍ട്ട് സി.എം.ഡി, പ്രസാര്‍ഭാരതി സി.ഇ.ഒ, നഗര വികസന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കിരണ്‍ ബേദി, ബി.ജെ.പി. നേതാവ് ജഗദീശ് മുഖി, മുന്‍ പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി എന്നീ പേരുകളും ചര്‍ച്ചയിലുണ്ട്.

രാജി വ്യക്തിപരം: നജീബ് ജംഗ്

ന്യൂഡല്‍ഹി: രാജിക്കു പിന്നില്‍ രാഷ്ട്രീയകാരണമില്ലെന്നും നേരത്തേയെടുത്ത തീരുമാനമാണെന്നും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ നജീബ് ജംഗ്. ‘‘സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, 95 വയസ്സായ മാതാവിനും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്.’’ പുസ്തകമെഴുതാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് രണ്ടുതവണ രാജിവെക്കാന്‍ തയാറായതാണ്. അന്നും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഭരണഘടനക്ക് അനുസൃതമായി മാത്രമേ ജോലി ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വെള്ളിയാഴ്ച രാജ്ഭവനിലേക്ക് പ്രഭാതഭക്ഷണത്തിനും നജീബ് ജംഗ് ക്ഷണിച്ചു. രാവിലെ ജംഗിന്റെ ഒൗദ്യോഗിക വസതിയില്‍ എത്തിയതായിരുന്നു കെജ്രിവാള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top