Flash News

ഇസ്രയേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെ സമര്‍പ്പിച്ച പ്രമേയം യു.എന്‍. പാസാക്കി

December 24, 2016

un-1ന്യൂയോര്‍ക്ക്: പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തിനെതിരെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം പാസായി. പതിനഞ്ച് അംഗങ്ങളുള്ള കൗണ്‍സിലില്‍ 14 വോട്ടുകള്‍ക്ക് പാസായ പ്രമേയം അമേരിക്ക വീറ്റോ ചെയ്തില്ല.

അന്തരാഷ്ട്ര നിയമങ്ങളുടെ വിജയ ദിവസമാണിതെന്നും അധിനിവേശകരായ ഇസ്രയേലിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്നും പലസ്തീന്‍ വക്താവ് സാഇിബ് ഇറേക്കത് പറഞ്ഞു.

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ എട്ട് വര്‍ഷത്തിനുള്ളില്‍ യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ പാസാവുന്ന ആദ്യ പ്രമേയമാണിത്. നേരത്തെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ വിളിച്ചതിനെ തുടര്‍ന്ന് പ്രമേയം തല്‍ക്കാലം ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഈജിപ്ത് അറിയിച്ചിരുന്നു. പ്രമേയത്തിന്റെ കരട് രേഖ ബുധനാഴ്ച രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ ഈജിപ്ത് വിതരണം ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറാന്‍ ഈജിപ്ത് തീരുമാനിച്ചത്.

ഇതിനെതിരെ മറ്റ് രാജ്യങ്ങള്‍ രംഗത്തെത്തുകയും ഈജിപ്തില്ലെങ്കിലും ഇസ്രയേലിനെതിരായ പ്രമേയം അവതരിപ്പിക്കുമെന്ന് ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗല്‍ എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രമേയം തടയാന്‍ ശക്തമായ ശ്രമങ്ങള്‍ ഇസ്രായേലും നടത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു യു.എസ് പ്രതിനിധിയെ വിളിച്ച് പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടയണമെന്നാവശ്യപ്പെട്ടു. പ്രമേയം വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഇസ്രയേലിന് ദോഷം ചെയ്യുന്നതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top