Flash News

ശാന്തിയുടേയും സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

December 25, 2016

xmasസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ജന്മദിനത്തില്‍ ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും വിശ്വാസികള്‍ പങ്കെടുത്തു.

ക്രിസ്തുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനകളും പ്രത്യേക പ്രാര്‍ഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കായെത്തിയത്.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് തിരുവനന്തപുരത്തും പാതിര കുര്‍ബാനകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസും പ്രാര്‍ഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പട്ടം സെന്റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി. വഴികാട്ടുന്ന നക്ഷത്രങ്ങള്‍ അനുഗ്രഹം ചൊരിയുന്ന രാവില്‍ നൂറുകണക്കിന് വിശ്വാസികള്‍ പാളയം സെന്റ് ജോസഫ് പളളിയില്‍ പാതിരാകുര്‍ബാനയില്‍ പങ്കെടുത്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

മഞ്ഞ് പെയ്തിറങ്ങിയ ഉത്സവരാവില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്ന് നല്‍കുന്നതാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയഇടയന്റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തമാണിത്.

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ആഘോഷവേളയാണിത്. നിസ്വനോടും അടിച്ചമര്‍ത്തപ്പെട്ടവനോടും നിലയുറപ്പിച്ച ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഓര്‍മിക്കാനും പങ്കുവെക്കാനും ഇത് അവസരമൊരുക്കും. മഹത്തായ സ്‌നേഹത്തിന്റെ സന്ദേശം പരത്തിയ യേശു ക്രിസ്തുവിന്റെ ജന്മദിനം സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്താനും പരസ്പരം സ്‌നേഹം പങ്കുവയ്ക്കാനും ഉതകുന്നതാകട്ടെയെന്ന് ആശംസാസന്ദേശത്തില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top