Flash News

ക്രിസ്മസിന്റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

December 25, 2016

pa-25106413-800x500വത്തിക്കാന്‍: ക്രിസ്മസിലെ യഥാര്‍ഥ സമ്മാനം ക്രിസ്തുവാണെന്ന കാര്യം വിസ്മരിക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്മസ്. നാം സമ്മാനങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്മസിന്റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറന്നുപോകരുത്. ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യം. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.

പിതാവായ ദൈവം തന്റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്റെ ഓര്‍മയും മഹോത്സവുമാണിത്. മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ സമ്മാനിക്കുമ്പോഴാണ് ക്രിസ്മസ് അനുഭവമാകുന്നത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുങ്ങി, ‘ക്രിസ്തുവില്ലാത്ത ക്രിസ്മസ്’ ആകരുത് ഇക്കുറിയെന്നും മാര്‍പാപ്പ വത്തിക്കാനില്‍ പറഞ്ഞു.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. ‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറക്കുമ്പോള്‍ ദൈവത്തെയാണ് മറക്കുന്നത്. ലൗകികതയുടെ പിടിയില്‍ നിന്ന് ക്രിസ്മസ് മോചിതമാവണം’ അദ്ദേഹം ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരും മെത്രാന്‍മാരും സഹശുശ്രൂഷകരായ ക്രിസ്മസ് കുര്‍ബാനയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ബെര്‍ലിന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top