Flash News

“ക്രിസ്തുമസ് ഗാനോപഹാരം” ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍

December 24, 2016

asianet-snehasangeethamന്യൂയോര്‍ക്ക്: ലോകമെങ്ങും യേശുദേവന്റെ തിരുപിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ലോക മലയാളികള്‍ക്കായി പ്രത്യേകിച്ച് നോര്‍ത്തഅമേരിക്കയിലെ മലയാളി സമൂഹത്തിന്നായി ഡാലസിലെ വിവിധ െ്രെകസ്തവ ദേവാലയങ്ങളിലെ ഗായകര്‍ ഒത്തു ചേര്‍ന്നു ആലപിക്കുന്ന “ക്രിസ്തുമസ് ഗാനോപഹാരം” ലോക മലയാളികളുടെ സ്വന്തം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ക്രിസ്തുമസ് ദിനത്തില്‍ വൈകുന്നേരം 7 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സംപ്രേഷണം ചെയ്യുന്നു.

ഏഷ്യനെറ്റിന്റെ അമേരിക്കന്‍ കാഴ്ച്ചകള്‍, യൂ. എസ്. വീക്കിലി റൗണ്ടപ്പ് തുടങ്ങിയ പരിപാടികളുടെ പ്രൊഡ്യൂസറായ രാജു പള്ളത്താണ് എവര്‍ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ക്രിസ്തുമസ് ഗാനോപഹാരം പ്രൊഡ്യൂസ് ചെയ്യുന്നത്. ബിജിലി ജോര്‍ജ് സംവിധാനം ചെയ്ത ഗാനോപഹാരത്തിന്റെ കൊയര്‍ ഡയറക്ടര്‍ സജുമോന്‍ മത്തായിയും, ക്യാമറ സിബി തലക്കുളവുമാണ് ചെയ്തത്. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര യാക്കോബൈറ്റ് ചര്‍ച്ച്, സെന്റ് ഇഗ്‌നേഷ്യസ് യാക്കോബൈറ്റ് ചര്‍ച്ച്, മാര്‍ത്തോര്‍മ്മ ചര്‍ച്ച് ഫാര്‍മേഴ്‌സ് ബ്രാഞ്ച് എന്നീ ഇടവകകളില്‍ നിന്നുള്ള ഗായകരാണ് കൊയറില്‍ ആലപിച്ചിരിക്കുന്നത്. സെന്റ് തോമസ്സ് സീറോ മലബാര്‍ ചര്‍ച്ച് ഗാര്‍ലന്റിന്റെ വികാരി ഫാ: ജോര്‍ജ് ഇളമ്പശേരി പരിപാടികള്‍ക്ക് മേല്‍ നോട്ടം വഹിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: രാജൂ പള്ളത്ത് 732 429 9529


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top