Flash News

അസാധുനോട്ട് കൈവശം വച്ചാല്‍ അഞ്ചിരട്ടി പിഴ

December 26, 2016

money_6ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ 10,000 രൂപയില്‍ കൂടുതല്‍ ഈമാസം 30നുശേഷം കൈവശം വെക്കുന്നവര്‍ക്ക് അഞ്ചിരട്ടി പിഴ വരുന്നു. പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി ഈമാസം 30ന് അവസാനിക്കും. അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പരിഗണിക്കും.

അസാധുവാക്കിയ നോട്ടുകള്‍ 15.44 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ നാലിലൊന്നു ഭാഗം ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നാണ് സര്‍ക്കാറും റിസര്‍വ് ബാങ്കും തുടക്കത്തില്‍ കണക്കു കൂട്ടിയതെങ്കിലും പാളി. അസാധുവാക്കിയ നോട്ടുകളില്‍ മിക്കവാറുംതന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അവസാന തീയതികള്‍ പിന്നിടുമ്പോള്‍ 100 ശതമാനത്തിലേറെ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയിട്ടുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് സര്‍ക്കാറിന്‍െറ കള്ളപ്പണയുദ്ധത്തെ കളിയാക്കി പറഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നോട്ട് തിരിച്ചെത്തിയ സാഹചര്യത്തിലാണ് 30നുശേഷം പിഴയടക്കം കടുത്ത നിയന്ത്രണങ്ങള്‍ക്ക് ആലോചിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top