Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

തിരുവാതിര പുഴുക്ക്

December 24, 2016

thiruvathira-puzhukkതിരുവാതിര പുഴുങ്ങുന്നത് എങ്ങിനെയെന്ന് നോക്കാം. ചില പ്രദേശങ്ങളില്‍ ഉരുളന്‍ കിഴങ്ങും കപ്പയും ഒന്നും പുഴുക്കിന്റെ കൂടെ ഉപയോഗിക്കാറില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇവ രണ്ടും ഉപയോഗിക്കും. നാടുകള്‍ക്കനുസരിച്ചു പുഴുക്കിനും വത്യാസം ഉണ്ടാകുന്നു.

പുഴുക്കിന് ആവശ്യമായ സാധങ്ങള്‍

ചേന – ഒരു ചെറിയ കഷ്ണംpuzhukku
ചേമ്പ്- രണ്ട് എണ്ണം
കാച്ചില്‍ – ഒരു ചെറുത്
മധുരകിഴങ്ങ്‌ – ഒരെണ്ണം
ഏത്തക്ക – രണ്ടു എണ്ണം
നനകിഴങ്ങ്- നാലെണ്ണം
ചെറുകിഴങ്ങ്- നാലെണ്ണം
കൂര്‍ക്ക – ഒരു പിടി
വന്‍പയര്‍- ഒരു കപ്പ്‌
പച്ചമുളക്- എട്ട് എണ്ണം
ചെറിയ ഉള്ളി- എട്ട് എണ്ണം
ജീരകം- ഒരു നുള്ള്
തേങ്ങ- ഒരു തേങ്ങ ചുരണ്ടിയത്
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
വെള്ളം -ആവശ്യത്തിനു
ഉപ്പ്‌-ആവശ്യത്തിനു
വെളിച്ചെണ്ണ-
കറിവേപ്പില

പാകം ചെയ്യുന്ന വിധം
വന്‍പയര്‍ വേവിച്ചെടുക്കുക. കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിക്കുക. ഇത് കഴുകി കഷണങ്ങളുടെ പകുതി നികവില്‍വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്‍ക്കുക.

തേങ്ങ , ഉള്ളി, പച്ചമുളക്, ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍ വെള്ളം ഊറ്റി കളഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന പയറും അരപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വെച്ച് കറിവേപ്പില ചേര്‍ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് അടച്ചു വെക്കുക. തിരുവതിരപുഴുക്ക് തയാര്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top