Flash News

“പുതുവര്‍ഷ ലഹരിയില്‍” (സമൂഹ ഹാസ്യനൃത്തഗാനം)

December 29, 2016

new-year-size(പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരു ചെറിയ സന്തോഷത്തിനു വേണ്ടിയാണ് ഈ സമൂഹ ഹാസ്യനൃത്തഗാനം. മദ്യപാനം, പുകവലി തുടങ്ങിയവ ആരോഗ്യത്തിന് നല്ലതല്ലാ എന്ന വാണിംഗ് പലപ്പോഴും കാണാറില്ലെ. അതുപോലെ ഈ പുതുവര്‍ഷരാത്രിയില്‍ ഈ നൃത്തഗാനം പാടി മുട്ടി തട്ടി നൃത്തം ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കണം. വളരെ ശ്രദ്ധയോടെ എല്ലാം കൈകാര്യം ചെയ്തില്ലെങ്കില്‍ സംഗതി കുളവും ചളവും ആവും. മാനഹാനിയും ധനനഷ്ടവും അപകടകരവുമായിരിക്കും ഫലം. ഈ ഗാന 3-a-c-george-writers-photoരചയിതാവിനേയും സംഗീത സംവിധായകനേയും സംഘാടകരേയും പിന്നെ പറഞ്ഞിട്ടു കാര്യമില്ല. എല്ലാം സ്വന്തം റിസ്കില്‍ ചെയ്യുക. ഈ ലേഖകന്‍ തടി ഊരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. പ്രത്യേകിച്ച് ഈയിടെയായി യു.എസ്. മലയാളികളുടെയിടയില്‍ ധാരാളം സദാചാര പോലീസുകാരും ഗുണ്ടകളും വിളയാടുന്ന സന്ദര്‍ഭമാണിത്. ഫോട്ടോ എടുക്കുമ്പോഴോ, അതിനായി പോസ് ചെയ്യുമ്പോഴോ, കരുതിക്കൂട്ടിയോ, നിഷ്കളങ്കമായൊ ഉള്ള തട്ടലും മുട്ടലും ഉരസലും ചൂടുള്ള പ്രമേയങ്ങളായിരുന്നല്ലോ. ഫോമാ-ഫൊക്കാനാ തുടങ്ങി സര്‍വ്വത്ര അസ്സോസിയേഷന്‍കാര്‍ക്കും ഇതെല്ലാം ബാധകമാണ്. ഇതിന്റെ ഗാനസംഗീത നൃത്തസംവിധാനം വായനക്കാര്‍ക്ക് യുക്തംപോലെ അവസരോചിതമായി നിര്‍വഹിക്കാം, ക്രമീകരിക്കാം. നൃത്തത്തില്‍ ഇലക്കും മുള്ളിനും സാരമായ കേടില്ലാത്തവിധം ചെറിയ തട്ടും മുട്ടും ആകാം. പക്ഷെ എല്ലാം നിങ്ങളുടെ സ്വന്തം റിസ്ക്കില്‍ ആയിരിക്കും. എന്നാല്‍ തുടങ്ങാം…. )

തട്ടുമുട്ട് താളം തല്ലിപൊളിമേളം അടിപൊളിമേളം
തട്ടുമുട്ട് താളം തല്ലിപൊളിമേളം അടിപൊളിമേളം
വാറ്റുവീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാന്റുകള്‍
നല്ല കടുകട്ടി മത്തുപിടിക്കും ചൂടന്‍ ബ്രാന്റുകള്‍
ബിവറേജില്‍ നൂറുനൂറുപേരിലായി പിറക്കവേ
റാക്കും അറാക്കും ബ്ലാക്ക്‌ലേബലും ഷിവാസെന്ന ശിവനും
ആര്‍ത്തിമൂത്ത് അന്തിയായാല്‍ ക്യൂവിലുന്തി നില്‍ക്കണം
ആയിരങ്ങള്‍ നല്‍കി വഴിയില്‍ ഓടയില്‍ വീണുറങ്ങണം
ഓഹോ..ഹോ..ലാ… ലലാ..ഹാ..ഓഹോ..തട്ടുപൊളിപ്പന്‍ താളം
കൈയ്യോട് കൈ..മെയ്യോട് മെയ്…ലൊലലൊ..തട്ടുപൊളിപ്പന്‍ മേളം
വിലകുറഞ്ഞ മദ്യമാണ് കുടിയനെന്നുമാശ്രയം
സങ്കടങ്ങള്‍ തീര്‍ത്തിടുന്ന മെഡിസിനാണെന്നോര്‍ക്കണം
ഓടയില്‍ അല്പം കിടന്നാലും ഡെയ്‌ലിവീട്ടിലെത്തണം
കാത്തുനില്‍ക്കും ഭാര്യമാരെ കാലുവാരി അലക്കണം മെതിക്കണം
പോലീസ് എത്തി….ഇടിച്ചാല്‍…കൊള്ളണം…. ഹാ….ഹാ….ഹെ..
ജയിലില്‍…അഴിഎണ്ണേണം…ഹായ്…ഹായ്..തെയ്യക്കം..താരോ..
ഹാപ്പി ന്യൂ ഇയര്‍…പുതുവര്‍ഷ മേളം താളം…. ഹ….ഹ….
ലാ..ലാ….ലാ …….. ഓലീലാ…….ഓ എന്റെ ലീലാ……… ലാലാ……..
ലൂ…….ലൂ……ഹൊ….ഹൊ…..ഹൊ…. ഹാപ്പി ന്യൂ ഇയര്‍.
തെയ്യക്കം…താരോ…..തെയ്യക്കം താരോ…ഹായ്…. ഹായ്….

ഒത്തുപിടി മത്തുപിടി ചേര്‍ത്തടിക്കാം ചേരുംപടി മദ്യം…
ഡെയ്‌ലി നാലുമുട്ട തരും നല്ല നാടന്‍ കോഴിയെ പൊക്കണം
തൊട്ടടുത്ത ഷാപ്പില്‍ കൊടുത്ത് കള്ളടിക്കണം
കാശില്ലെങ്കില്‍ എന്തു ചെയ്യും…കോഴിതന്നെ ആശ്രയം
കോഴിക്കൂട്ടിലെ കോഴിയെ പൊക്കണം അടിച്ചുമാറ്റണം….
കെട്ടിയോള്‍ കോഴിയെ തെരയുമ്പം കണ്ടില്ലെന്ന്..
നടിക്കണം..ഏറിയാല്‍ സ്വയം ചിക്കനായി പിടിച്ചു നില്‍ക്കണം.
ഏശിയില്ലേല്‍…ഹബി ഹാപ്പിയായ്..ഭാര്യയെ രണ്ടു പൊട്ടിയ്ക്കണം

മദ്യമെന്ന അമൃതപാനിയത്തിന് ജാതിയില്ല മതമില്ല…
ഏവരും സോദരരായി വാഴുമൊരാത്മീയ വിദ്യാലയം
മമ്മൂട്ടി, ലാലൂട്ടി, ജോസൂട്ടി, വാസൂട്ടി, പാറൂട്ടി ചേര്‍ന്നു വീശുന്നു.
അന്നമ്മ പെണ്ണമ്മ തങ്കമ്മ ചേരുംപടി ചേര്‍ത്ത് പാടാമെടി…
ഹാപ്പി ന്യൂ ഇയര്‍… ഹാപ്പി.. ഹോ..ഹോ..ഹാ….ഹായ്…ഹായ്….

വാങ്ങുവാന്‍ അടിക്കുവാന്‍ ഏറെയുണ്ട് ബ്രാന്റുകള്‍
ബ്രാണ്ടി, വിസ്ക്കി, വോഡ്ക, റം മാറി മാറി അടിക്കണം…
കെനയ്, ജോണിവാക്കര്‍, ബ്ലാക്‌ലേബല്‍ ഷിവാസെന്ന ശിവനും…
നീറി നീറി എരിയണൊ വിസ്ക്കിതന്നെ വീശണം….

സൊറ പറഞ്ഞ് ഭള്ളും പറഞ്ഞു നല്ല വിസ്ക്കി തന്നെ വീശണം..
എരിവുള്ള മുളക് തൊട്ടടിക്കണം ….ഹായ്…. ഹായ്….
കപ്പകൂട്ടി..അടിക്കണം.. ഹായ്..ഹൊ…ഹൊ…. ഹായ്…. ഹായ്..
മെരി ക്രിസ്മസ്…മെരിമെരി..കിസ്മസ് ആന്‍ഡെ..ഹാപ്പി ന്യൂ ഇയര്‍
പുതുവര്‍ഷ ഐറ്റം ഉടന്‍ തന്നെ അടിക്കണം
മാച്ച് ചെയ്ത് മിക്‌സ് ചെയ്തടിക്കണം
വഴങ്ങുമെങ്കില്‍ ഭാര്യയുടെ അണ്ണാക്കിലും പെഗ് ഒഴിക്കണം
ഇല്ലെങ്കില്‍ കാലുമടക്കി തൊഴിക്കണം… കൈനീട്ടി പൊട്ടിക്കണം..
പോലീസെത്തുമ്പോള്‍ കുറുക്കന്‍മാതിരി ഓടണം..പായണം…
വീരനെങ്കില്‍ പോലീസിനും രണ്ടു കൊടുക്കണം പൊട്ടിയ്ക്കണം

മായില്ലാമോനെ മദ്യമെന്ന പാനീയം ഭൂവില്‍നിന്നൊരിക്കലും…
മായില്ലാമോളെ മദ്യമെന്ന ദിവ്യഔഷധം….കൊടുക്കുന്തോറുമേറീടും
മദ്യം മധ്യകേരളത്തില്‍ റേഷനായി നല്‍കണെ..തമ്പുരാനെ..
പുല്‍ക്കൂട്ടില്‍ വാഴും ലോകരക്ഷകാ രാജാധിരാജാ ഉണ്ണി പൊന്നുണ്ണി
കാനായിലെ കല്യാണത്തിനുവെള്ളം വീഞ്ഞാക്കിയ ഉയിര്‍ത്ത തമ്പുരാനെ..
കനിയേണേ.. മദ്യം നിത്യം ഒഴുക്കണേ.. ഓഹോ..ഹോ..ലാ.. ലലാ..
അടിയങ്ങള്‍..കൈകൂപ്പി ബിവറേജ് ലൈനില്‍..ഹാ…ഹാ… ഹൊ…ഹൊ..
അണി അണിയായ് നിരനിരയായ് നിന്നിടാം ഓം… ഹൈലസാ….

മുതല്‍മുടക്കു.. മുതല്‍ഇറക്കു വിദേശമലയാളികളെ…
മദ്യകേരളം മദ്യവികസനം..മുതല്‍ മുടക്കൂ പ്രവാസികളെ..
ഫൊക്കാനാ… ഫോമാ… കണ്‍വെന്‍ഷന്‍.. പൊടി.. പൊടി..
കണ്‍വെന്‍ഷന്‍ അജണ്ടയില്‍ എഴുതിച്ചേര്‍ക്കൂ..പ്രവാസികളെ…
അജണ്ടയില്‍ തിരുകി..തിരുകികേറ്റു..ആര്‍എസ്പി..പിഎസ്പി.
കെ.പി.സി.സി…. ഓവര്‍സീസ്… ബിജെപി…പൊളിറ്റ്-
ബ്യൂറോ ആയാലെന്ത് പുല്ല് പോകാന്‍ പറ.. ഹൈലസാ….
ഒത്തുപിടി … ചേര്‍ത്തുപിടി.. മദ്യപാനികളെ.. ഹൈലസാ..
വാറ്റുവീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാന്റുകള്‍… നല്ല ബ്രാന്റുകള്‍….
തട്ടുമുട്ട് താളം..തല്ലിപ്പൊളിമേളം..എല്ലൊടി മേളം..അടിപൊളിതാളം…
തട്ടുമുട്ട് താളം തല്ലിപൊളിമേളം അടിപൊളിമേളം

* ഇതില്‍ പരാമര്‍ശിക്കുന്ന വരികളോ, പ്രവര്‍ത്തികളോ അനുകരിക്കാന്‍ ശ്രമിക്കേണ്ടതില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top