Flash News

“അപ്നെ മുല്‍ക്ക് കൊ, പാക്കിസ്ഥാന്‍ കൊ പ്രൊമോട്ട് കര്‍ ലേ, ഔര്‍ കുച്ച് ഭീ നഹിം”; പാക്ക് നടി മാഹിറാ ഖാന്റെ ബോളിവുഡിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു

December 30, 2016

mahiraഷാരൂഖ് ഖാന്‍ നായകനാകുന്ന റയീസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പാക് നടി മാഹിറാ ഖാന്റെ പഴയൊരു അഭിമുഖം ഇപ്പോള്‍ വിവാദമാകുന്നു. 2011 ല്‍ പാക് കൊമേഡിയന്‍ ഒമര്‍ ഷരീഫിന്റെ ഷോയില്‍ അതിഥിയായെത്തിയ മാഹിറ ഇന്ത്യയെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചും നടത്തിയ പരാമര്‍ശമാണ് റയീസ് റിലീസിനൊരുങ്ങുമ്പോള്‍ വീണ്ടും ചര്‍ച്ചയായത്.

തന്റെ രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിച്ച മാഹിറ പാകിസ്താന്‍കാര്‍ ഒരിക്കലും ഇന്ത്യക്കാരില്‍ നിന്നോ ബോളിവുഡില്‍ നിന്നോ പ്രചോദിതരാകരുതെന്ന് പറയുന്നുണ്ട്. റയീസിന്റെ റിലീസ് അടുത്തു നില്‍ക്കുമ്പോള്‍ ഈ വീഡിയോ പ്രചരിച്ചത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുമോ എന്നൊരു ആശങ്കയുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്ക്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് താരങ്ങള്‍ അഭിനയിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര നവനിര്‍മാണ സേന പോലുള്ള സംഘടനകള്‍ രംഗത്തു വന്നിരുന്നു. കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌കിലില്‍ പാക് നടന്‍ ഫവദ് ഖാന്‍ അഭിനയിക്കുന്നതിനാല്‍ ചിത്രം തീയറ്ററുകളിലെത്തിക്കാന്‍ ചിത്രത്തിന്റെ സംവിധായകന് രാജ് താക്കറേയുമായി അനുരഞ്ജന ചര്‍ച്ച നടത്തേണ്ടി വന്നിരുന്നു.

kl85pxzvrm8jlhnn-d-0-mahira-khan-and-shah-rukh-khan-raees-movie-stills-5ഉത്തര്‍ പ്രദേശിലെ ബരേലിയിലുള്ള ഷിയാ സമൂഹവും റയീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തങ്ങളുടെ മതപരമായ ചിഹ്നങ്ങള്‍ക്കു കുറുകെ ഷാരൂഖ് ചാടുന്നത് ചിത്രത്തിലുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

മതവികാരത്തെ വ്രണപ്പെടുത്തുന്ന ഈ രംഗങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ ജില്ലയില്‍ റയീസ് പ്രദര്‍ശനത്തിനെത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് യുനൈറ്റഡ് ഷിയാ ഫ്രണ്ട് വക്താവ് സമര്‍ അബ്ബാസ് ജൈതി പറഞ്ഞിരുന്നു.

രാഹുല്‍ ധലോക്കിയ സംവിധാനം ചെയ്യുന്ന റയീസില്‍ ഷാരൂഖിന്റെ ഭാര്യയുടെ വേഷമാണ് മഹിറയ്ക്ക്. ജനുവരി 25 ന് ചിത്രം പുറത്തിറങ്ങും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top