Flash News

പ്രവാസികള്‍ക്ക് ജൂണ്‍ വരെ അസാധുനോട്ട് കൈവശം വക്കാം

December 31, 2016

FILE - In this Dec. 16, 2011 file photo, a cashier holds bundles of Indian rupee bank notes at a bank in Allahabad, India. India's prime minister has announced late Tuesday, Nov. 8, 2016, scrapping of high denomination 500 and 1,000 Indian rupees currency notes in what he describes as a major step to fight the menace of black money, corruption and fake currency. Prime Minister Narendra Modi in a speech carried live on radio and television on Tuesday says there is no need to panic as people would be able to deposit these currency notes in their bank account until December 30. (AP Photo/Rajesh Kumar Singh, File)

ന്യൂഡല്‍ഹി: അസാധുനോട്ട് റിസര്‍വ് ബാങ്കില്‍ നല്‍കി മാറിയെടുക്കുന്നതിന് പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയം അനുവദിച്ചു. പ്രവാസികളല്ലാത്ത, എന്നാല്‍ നോട്ട് അസാധുപ്രഖ്യാപനം വന്ന നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും അസാധുനോട്ട് മാറിയെടുക്കാം.

ഫെമ പ്രകാരം വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന തുക 25,000 രൂപയാണ്. പ്രവാസിയായ ഒരാള്‍ക്ക് ഇത്രയും തുക 2017 ജൂണ്‍ 30നകം മാറ്റിയെടുക്കാം.

വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധുനോട്ടിന്‍െറ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തണം. അതിനായി പ്രത്യേക ഫോറം കസ്റ്റംസ് കൗണ്ടറില്‍നിന്ന് ലഭിക്കും. നോട്ട് മാറാന്‍ റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ പ്രസ്തുത ഫോറവും സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. തെറ്റായ വിവരം നല്‍കിയാല്‍ 50,000 രൂപ അല്ളെങ്കില്‍ ഇടപാടിലുള്‍പ്പെട്ട തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി അടക്കണം.

അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധിക്കുശേഷം അസാധുനോട്ട് കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ അല്ളെങ്കില്‍ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴ ചുമത്താനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top