Flash News

അരുണാചലില്‍ പേമ ഖണ്ഡു വീണ്ടും കാലുമാറി; ബി.ജെ.പി ഭരണത്തിലേക്ക്

January 1, 2017

report_2896_2016-12-31ഇറ്റനഗര്‍: പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ട അരുണാചല്‍ പ്രദേശില്‍ ബി ജെ പി അധികാരത്തിലെത്തുന്നു. അരുണാചല്‍ സര്‍ക്കാറിനെ ബി ജെ പി ഹൈജാക്ക് ചെയ്യുകയാണ് എന്ന് പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് ചെയര്‍മാന്‍ കാഫ ബംഗിയ ആരോപിച്ചു. പി പി എ മുഖ്യമന്ത്രി പേമ ഖണ്ഡുവും 32 എം എല്‍ എ മാരും നോര്‍ത്ത് ഈസ്റ്റ് ഡെമെക്രാറ്റിക് സഖ്യം ഉപേക്ഷിച്ച് ബി ജെ പി യില്ക്ക് ചേക്കേറിയിരുന്നു. തന്റെ സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ബി ജെ പി സര്‍ക്കാരാണെന്ന് പേമ ഖണ്ഡു പത്രസമ്മേളനത്തില്‍ അറിയിച്ചു.

പി.പി.എയ്ക്ക് ആകെ 43 എം.എല്‍.എമാരുളളതില്‍ 33 പേരാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അസംബ്ലിയില്‍ നിലവിലുളള 12 ബി.ജെ.പി എം.എല്‍.എമാരോടൊപ്പം 33 പേര്‍ കൂടി ചേരുമ്പോള്‍ നേരത്തേ തന്നെ ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എം.എല്‍.എമാരും ചേര്‍ത്ത് ആകെ 47 എം.എല്‍.എമാരാണ് ബി.ജെ.പിക്കുളളത്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുളളതില്‍ രണ്ടു പേര്‍ കൂടി ഉടന്‍ തന്നെ ബി.ജെ.പിയില്‍ ചേരുമെന്നറിയിച്ചിട്ടുണ്ട്. ആ നിലയില്‍ 60 അംഗങ്ങളുളള നിയമസഭയില്‍ 49 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറും.

കഴിഞ്ഞ ജൂലൈയില്‍ സുപ്രിം കോടതിയുടെ വിധിയെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കലിഖോ പുള്ളിനെ ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിലെത്തിയ ആളാണ് പേമ ഖണ്ഡു. രണ്ടു ദിവസത്തിനു ശേഷം കോണ്‍ഗ്രസിലെ നബാം തൂക്കിയെ പുറത്താക്കി പേമ അധികാരത്തിലെത്തി. ഇത്തവണ പേമ ഖണ്ഡു കളം മാറിയത് ബി ജെ പി യിലേക്കും. അന്ന്‌ പേമ ഖണ്ഡു കാലുമാറയതിനെത്തുടര്‍ന്ന് ഭരണം നഷ്ടപ്പെട്ട കലിഖോ പുള്ളിനെ കളിഞ്ഞ ആഗസ്റ്റ് ഒന്‍പതിന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.

വികസനരംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റത്തിനാണ് അരുണാചല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ രൂപവത്കരണത്തിനുശേഷം ഖണ്ഡു പറഞ്ഞു. താനടക്കമുള്ള എം.എല്‍.എമാരെ പുറത്താക്കിയ പി.പി.എ നടപടി ജനാധിപത്യവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന വികസന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കൂറുമാറിയ എം.എല്‍.എമാര്‍ പറഞ്ഞു. വികസനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പാര്‍ട്ടി നേതൃത്വം വിലങ്ങുതടിയായി. അതിനിടെ, പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി ഹൈജാക് ചെയ്യുകയായിരുന്നുവെന്ന് പി.പി.എ കുറ്റപ്പെടുത്തി. പാര്‍ട്ടിവിരുദ്ധ നടപടിയുടെ പേരില്‍ ശനിയാഴ്ച നാല് എം.എല്‍.എമാരെക്കൂടി പി.പി.എ പുറത്താക്കി.

2003ന് ശേഷം ഇതാദ്യമായാണ് അരുണാചലില്‍ ബി.ജെ.പി അധികാരത്തിലത്തെുന്നത്. അരുണാചല്‍കൂടി പിടിച്ചതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.
അരുണാചലില്‍ പരീക്ഷിച്ചു വിജയിച്ച ഈ ഫോര്‍മുല കേരളത്തില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ബി ജെ പി. കലങ്ങി മറിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നും അനുയോജ്യരും ശക്തരുമായ ചിലരെ ബി ജെ പി പാളയത്തിലെത്തിച്ച് പാര്‍ട്ടി ശക്തപ്പെടുത്താന്‍ അണിയറയില്‍ നീക്കം തുടങ്ങിക്കഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top