Flash News

എം.കെ. മാത്യൂസ് ഫ്‌ളോറിഡയില്‍ നിര്യാതനായി

January 1, 2017

mathew-mk1ഫ്‌ളോറിഡ: നാരങ്ങാനം മാവുങ്കല്‍ എം.കെ മാത്യൂസ് (വര്‍ളി ബേബിച്ചായന്‍ 90) ഫ്‌ളോറിഡയില്‍ നിര്യാതനായി. സഹധര്‍മ്മിണി പരേതയായ മറിയാമ്മ മാത്യൂസ് (കുഞ്ഞമ്മ) റാന്നി കീക്കൊഴൂര്‍ കുളങ്ങര കുടുംബാഗമാണ്. പരേതന്‍ ദീര്‍ഘ വര്‍ഷക്കാലം മുംബൈ ചെമ്പൂര്‍ ഐ.പി.സി സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

മക്കള്‍: കോശി, മേരി, ആനി, ഷേര്‍ളി.
മരുമക്കള്‍: റോസമ്മ, റവ. ജോര്‍ജ് തോമസ്, അലക്‌സ്.

1990ല്‍ അമേരിക്കയിലേക്ക് കുടുംബാഗങ്ങളോടെപ്പം കുടിയേറിയ എം.കെ മാത്യൂസ്, ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സജീവാംഗമായിരുന്നു.

ഒര്‍ലാന്റോ ഐ.പി.സിയുടെ സീനിയര്‍ ശുശ്രൂഷകന്‍ റവ. ജേക്കബ് മാത്യൂവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിന്റര്‍ഗാര്‍ഡന്‍ സെമിത്തേരിയില്‍ ഭൗതിക ശരീരം പിന്നീട് സംസ്‌ക്കരിക്കും.

സംസ്‌ക്കാരശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.ipcorlando.org/live


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top