Flash News

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനായില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ

January 2, 2017

trustees_oath

കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ഡിസംബര്‍ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും, കൈക്കാരന്മാര്‍ വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. വേദിയില്‍ മറ്റ് എക്സിക്കൂട്ടീവ് അംഗങ്ങയായ ബിനോയി കിഴക്കനടി (പി.ആര്‍.ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും ഭംഗിയായി ക്യത്യം നിര്‍വഹിച്ച കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോർജ്ജ് പുള്ളോര്‍ക്കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും, അവരേയും അവരുടെ കുടുംബാംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും, പുതിയ കൈക്കരന്മാര്‍ക്കുവേണ്ടി ഇടവക സമൂഹത്തോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും, കൈക്കാരന്മാരെ അനുമോദിക്കുകയും ചെയ്തു.

new_executive

സണ്ണി മുത്തോലം, സക്കറിയ ചേലക്കല്‍, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, മാത്യു ഇടിയാലി, മാത്യു ചെമ്മലകുഴി, ബിനോയി കിഴക്കനടി, റ്റോണി പുല്ലാപ്പള്ളി

past-executive

സണ്ണി മുത്തോലം, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, ജിമ്മി മുകളേല്‍, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, ബിനോയി കിഴക്കനടി, ഫിലിപ്പ് പുത്തന്‍പുരയില്‍, സുജ ഇത്തിത്താറ

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top