Flash News

ഹാര്‍ട്ട് അറ്റാക്കും പ്രതിരോധ മാര്‍ഗങ്ങളും

January 4, 2017

heart-attacks-618897ഹൃദ്രോഗങ്ങളില്‍ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാര്‍ട്ട് ആറ്റാക്ക്. മെഡിക്കല്‍ ഭാഷയില്‍ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്.

ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാന്‍ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിന്റെ പ്രതിരോധപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം മനസിലാക്കുന്നില്ല. അറിവില്ലായ്മ അശ്രദ്ധയും നിസാരഭാവവുമാണ് ജീവിതത്തില്‍ വില്ലനാകുന്നത്. .

എന്താണ് ഹൃദയാഘാതം?

Front view of the heart with comparing a healthy artery vs. an artery with plaque buildup. ACardio_20140127_v0_006; SOURCE: pickup from cardiacsurg_cabg_normal_anatomy_layers; cardio_atherect_anat_1a_layers; 1b_layers; cardiacsurg_cabg-off_anat. ai; p07967en_1;

ഹൃദയമാംസപേശികള്‍ക്കു രക്തമെത്തിക്കുന്ന ചെറിയ രക്തധമനികളായ കൊറോണറി രക്തധമനികള്‍ക്ക് ഉള്‍വശത്തു കൊഴുപ്പടിഞ്ഞുകൂടി ഈ രക്തധമനികളുടെ വ്യാസം കുറയും. ഹൃദയധമനിയില്‍ വ്യാസം കുറഞ്ഞുപോയ ഭാഗത്ത് രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണമായി നിലയ്ക്കാം. ഇങ്ങനെ സംഭവിച്ച് പേശീകോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക്. രക്തക്കുഴലുകളിലെ ഈ തടസങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. പ്രായം കൂടുന്നതനുസരിച്ചു സ്വാഭാവികമായും കൊഴുപ്പടിയും. എന്നാല്‍, ചിലരില്‍ ഈ പ്രക്രിയ വേഗത്തിലാകുകയും അതു പ്രായമെത്തും മുന്‍പേ തന്നെ ഹാര്‍ട്ട് അറ്റാക്കില്‍ എത്തിക്കുകയും ചെയ്യും.

ഹൃദയാഘാതം വന്നു കഴിഞ്ഞാല്‍?

ഹൃദയാഘാതം വന്നു കഴിഞ്ഞാല്‍ ശസ്ത്രക്രിയ ചെയ്താല്‍ മൂന്നുമാസം കൊണ്ട് സാധാരണജീവിതം നയിക്കാം. അഞ്‌ജൈനയും ഹൃദയത്തിന്റെ പമ്പിങ് പ്രശ്‌നങ്ങളുമുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു മുതല്‍ പത്തുദിവസത്തോളം രോഗിക്ക് ആശുപത്രിവാസം വേണ്ടി വരും. പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം പത്തു ദിവസത്തിനുള്ളില്‍ വീട്ടില്‍ പോകാം.

വീട്ടിലെത്തിയാലും ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ശ്രദ്ധയോടെ തുടരണം. ചിലര്‍ മരുന്നുകള്‍ നിര്‍ത്തുന്ന പ്രവണത കാണാറുണ്ട്. എന്നാല്‍ ഭാവിയില്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇത് കാരണമാകും. കൊളസ്‌ട്രോളിനും രക്താതിസമ്മര്‍ദത്തിനുമുള്ള ഗുളികകളും മുടങ്ങാതെ കഴിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദവും പഴയ നിലയിലേക്കു പോകാം. ഗുളികകള്‍ കൃത്യമായി നിര്‍ദേശിക്കപ്പെട്ട ഡോസില്‍ കഴിക്കണം.

ഡിസ്ചാര്‍ജ് ആയാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസം ഹോസ്പിറ്റലിലെത്തി തുടര്‍പരിശോധനകള്‍ ചെയ്യണം. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഹൃദയസ്പന്ദനനിരക്ക്, രക്തത്തിലെ പഞ്ചസാര ഇവയെല്ലാം പരിശോധിക്കണം. ആവശ്യമെങ്കില്‍ ഇ സി ജിയും എടുക്കാം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

heart_disease_s3_heart_attackഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ രുചിയുള്ള ആഹാരം കഴിക്കാന്‍ പാടില്ല എന്നത് തെറ്റായ ധാരണയാണ്. എണ്ണയും കൊഴുപ്പും നന്നായി കുറച്ചു വേണം പാചകം ചെയ്ത് കഴിക്കാം. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കണം. പ്രമേഹരോഗികളാണെങ്കില്‍ പഞ്ചസാരയും കൊഴുപ്പും നന്നായി നിയന്ത്രിക്കണം. രക്താതിസമ്മര്‍ദവും പമ്പിങ് പ്രശ്‌നങ്ങളുമുള്ളവര്‍ ഉപ്പ് നിയന്ത്രിക്കണം. കൊളസ്‌ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഒഴിവാക്കണം. കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി തൊലി നീക്കി, എണ്ണ കുറച്ച് കറി വയ്ക്കാം.

പപ്പടം, അച്ചാര്‍ എന്നിങ്ങനെ ഉപ്പ് അമിതമടങ്ങിയ ആഹാരം ഒഴിവാക്കണം. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്ക് മുട്ട വെള്ള മാത്രം കഴിക്കാം. ജങ്ക്ഫുഡുകള്‍ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇവയില്‍ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സമൃദ്ധമായുണ്ട്. ഇവയിലെ നാരുകള്‍ പഞ്ചസാരയെയും കൊളസ്‌ട്രോളിനെയും ക്രമീകരിക്കുന്നു. അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകള്‍ക്കു സംരക്ഷിക്കുന്നു.

കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ക്കു പാട നീക്കി പാല്‍ കുടിക്കാം. ചായ, കാപ്പി എന്നിവ ദിവസവും മൂന്നു കപ്പില്‍ കൂടുതല്‍ പാടില്ല. ആവിയില്‍ പുഴുങ്ങിയ ഇഡഡ്‌ലി, പുട്ട് എന്നിവ സുരക്ഷിതമാണ്. 30 മില്ലിയില്‍ അധികം എണ്ണ ദിവസവും ആഹാരത്തില്‍ ചേരാന്‍ പാടില്ല.

വേണം വ്യായാമം

ഡിസ്ചാര്‍ജായിക്കഴിഞ്ഞ് ആദ്യ മൂന്നാഴ്ച നല്ല റെസ്റ്റ് വേണം. അതുകഴിഞ്ഞ് ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്യാം. തുടക്കത്തില്‍ വീട്ടുമുറ്റത്തു മെല്ലേ പത്തു മിനിട്ടു നടക്കാം. ഈ സമയത്ത് ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിങ്ങനെ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഓരോ ആഴ്ചയിലും അഞ്ചുമിനിറ്റു വീതം കൂട്ടിയെടുത്ത് ഒരു മാസമാകുമ്പോള്‍ വ്യായാമസമയം 30 മിനിറ്റാക്കാം. നീന്തലും നല്ലൊരു വ്യായാമമാണ്.

എന്നാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ വെയ്റ്റ്‌ലിഫ്റ്റിങ്, മസില്‍ബില്‍ഡിങ്, ജിംനേഷ്യത്തിലെ വര്‍ക്ക്ഔട്ടുകള്‍ എന്നിവ ചെയ്യാന്‍ പാടില്ല. വ്യായാമത്തിനു ശേഷം പള്‍സ്, രക്തസമ്മര്‍ദം ഇതെല്ലാം പരിശോധിക്കുന്നതും നല്ലതാണ്. വ്യായാമത്തിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര, ചീത്തകൊളസ്‌ട്രോള്‍ എന്നിവയും കുറയും. നല്ല കൊളസ്‌ട്രോള്‍ വര്‍ധിക്കുകയും ചെയ്യും. ബോഡി മാസ് ഇന്‍ഡക്‌സ് 20നും 22നും ഇടയിലാകണം.

ലൈംഗികതയെക്കുറിച്ചും ഭയം വേണ്ട

ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ മിക്കവരും ലൈംഗികതയെ ഭയപ്പെടുന്നു. ഹൃദയത്തിനായാസമുണ്ടാക്കുന്ന കടുത്ത വ്യായാമമാണു ലൈംഗികത എന്ന പേടിയാണു കാരണം. ആദ്യ ആറാഴ്ച കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ശാരീരിക അസ്വാസ്ഥ്യമുണ്ടാക്കുന്ന തരം നിലകള്‍ ഒഴിവാക്കണം.

ടെന്‍ഷനും ദുശീലങ്ങളും ഒഴിവാക്കാം

ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ പിരിമുറുക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മൂന്നാമത്തെ അറ്റാക്കില്‍ മരണം ഉറപ്പാണെന്ന തരത്തില്‍ ചില ചിന്തകളുണ്ട്. അത് പിരിമുറുക്കം കൂട്ടുകയും വീണ്ടും ഹാര്‍ട്ട് അറ്റാക്കിലേക്കു നയിക്കുകയും ചെയ്യും. വിനോദങ്ങളിലേക്ക് മനസിനെ തിരിച്ചുവിടണം. പ്രാര്‍ഥനയും യോഗയും ശ്വസനവ്യായാമങ്ങളും സമ്മര്‍ദത്തെ കുറയ്ക്കും.

മദ്യവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യത്തിന്റെ അളവു കൂടുന്നതു അപകടകരമാണ്. മിതമദ്യപാനവും ഹൃദയത്തിനു ദോഷകരമാണ്. പതിവായി മദ്യപിക്കുന്നവര്‍ ദിവസം 60 മില്ലിയില്‍ കൂടുതല്‍ മദ്യപിക്കരുത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top