Flash News

മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം: മുന്‍മന്ത്രി അനില്‍കുമാറിന് പങ്കെന്ന് വിജിലന്‍സ്

January 4, 2017

ap-anilkumar-oommen-chandy-700x394പാലക്കാട്: മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ റിപ്പൊര്‍ട്ട്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത നിയമനങ്ങളില്‍ അനില്‍കുമാര്‍ പ്രത്യേക താല്‍പര്യമെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമവിരുദ്ധ നടപടിയുണ്ടായിട്ടും ഇത് ഗൗനിക്കാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവ് അംഗീകരിക്കാനുള്ള ശിപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വെച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിലെ 170 ഓളം നിയമനങ്ങളിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടന്നാണ് പരാതി. സ്ഥിര നിയമനത്തിന് പി.എസ്.സി യെയോ, താത്കാലിക നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയോ ചുമതലപ്പെടുത്താതെ സ്വന്തമായി സൊസൈറ്റി രൂപീകരിച്ച് നിയമനം നടത്തിയതിൽ ദുരൂഹതയുണ്ട്. നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം അനധികൃത നിമനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി എപി അനില്‍കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എസ് സുബ്ബയ്യ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് പരാതി. യുവമോര്‍ച്ച പാലക്കാട് മുന്‍ ജില്ലാപ്രസിഡന്‍റ് പി രാജീവ് നല്‍കിയ പരാതിയിൽ സെപ്റ്റംബര്‍ 19 നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സ്കോഡിനായിരിക്കും അന്വേഷണ ചുമതല. 2015ല്‍ രൂപവത്കരിച്ച വിദഗ്ധ സമിതി ചട്ടവിരുദ്ധ നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, മന്ത്രിയായിരുന്ന എ.പി. അനില്‍കുമാര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റി രൂപവത്കരിച്ചു. നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഈ കമ്മിറ്റി ശിപാര്‍ശ ചെയ്തെന്നാണ് 2016 ഫെബ്രുവരി 29ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍, രണ്ടാമത് രൂപവത്കരിച്ച കമ്മിറ്റിയും നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ശിപാര്‍ശ ചെയ്തിരുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ഇക്കാര്യത്തില്‍ അനില്‍കുമാറിന്‍െറ പ്രത്യേക താല്‍പര്യമാണ് വ്യക്തമാവുന്നത്.

പൊതുഭരണ വകുപ്പ് നിര്‍ദേശം അവഗണിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. വീണ്ടും കമ്മിറ്റി രൂപവത്കരിച്ചതും ആരോപണവിധേയനായ എസ്. സുബ്ബയ്യയെ ഇതില്‍ ഉള്‍പ്പെടുത്തിയതും ക്രമവിരുദ്ധമാണ്. തസ്തിക സൃഷ്ടിക്കാതെയും ചട്ടങ്ങള്‍ രൂപവത്കരിക്കാതെയുമാണ് മെഡിക്കല്‍ കോളജില്‍ നിയമനങ്ങള്‍ നടത്തിയത്. നിയമനങ്ങള്‍ക്ക് സ്പെഷല്‍ ഓഫിസര്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുവാദമോ അംഗീകാരമോ വാങ്ങിയിരുന്നില്ല. അധ്യാപകേതര ജീവനക്കാരുടെ ഒഴിവുകളിലേക്ക് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, പി.എസ്.സി എന്നിവയില്‍നിന്ന് നിയമനത്തിന് ശ്രമം നടത്തിയില്ല.

യുവമോര്‍ച്ച പാലക്കാട് ജില്ല സെക്രട്ടറി പി. രാജീവിന്‍െറ ഹരജിയുടെ വെളിച്ചത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമായിരുന്നു ത്വരിതാന്വേഷണം. തിരുവന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സ്കോഡിനായിരുന്നു അന്വേഷണ ചുമതല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top