Flash News

ദമ്മാമില്‍ നിന്നെത്തിയ യാത്രക്കാരന്‍െറ 17 പവന്‍ നഷ്ടപ്പെട്ടു

January 4, 2017

emigrationകൊച്ചി: ദമ്മാമില്‍ നിന്നെത്തിയ യാത്രക്കാരന്‍െറ 17 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ബഷീറിന്‍െറ ബാഗേജില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.

സൗദിയില്‍ ബിസിനസ് നടത്തുന്ന മുഹമ്മദ്ബഷീര്‍ ഗര്‍ഭിണിയായ ഭാര്യയും മൂന്ന് വയസ്സുള്ള മകളുമൊത്താണ് നെടുമ്പാശ്ശേരിയില്‍ വന്നത്. താലിമാല, മോതിരം, കുട്ടിയുടെ പാദസരം തുടങ്ങിയവ ഡെപ്പിയിലാക്കിയാണ് ബാഗേജില്‍ വെച്ചത്. തുടര്‍ന്ന് ബാഗേജ് താഴിട്ട് പൂട്ടുകയും ചെയ്തു.
നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ ബാഗേജിന്‍െറ പൂട്ട് തുറന്നതുകണ്ട് വിമാനക്കമ്പനി ജീവനക്കാരനോട് പരാതിപ്പെട്ടപ്പോള്‍ ബാഗേജില്‍ സ്വര്‍ണം വെച്ചത് കള്ളക്കടത്ത് നടത്താനല്ലേയെന്ന് ചോദിച്ച് അപമാനിച്ചതായി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്വര്‍ണം തിരിച്ച് കിട്ടണമെന്നും കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ തയാറാണെന്നും അറിയിച്ചപ്പോള്‍ വിമാനത്തില്‍ കിടന്നുകിട്ടിയതാണെന്നു പറഞ്ഞ് രണ്ട് പവനോളം തിരിച്ചുനല്‍കി. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ക്കും നെടുമ്പാശ്ശേരി പൊലീസിനും പരാതി നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top