Flash News

ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയെ മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു

January 5, 2017

Iraqi journalist Afrah al-Qaisi, who was released unharmed after being kidnapped by unidentified gunmen a week ago, speaks to the media in Baghdad, Iraq January 4, 2017. REUTERS/Ali al-Mashhadani

ബാഗ്ദാദ്: ബാഗ്ദാദില്‍ തട്ടിക്കൊണ്ടുപോയ പ്രമുഖ ഇറാഖി മാധ്യമപ്രവര്‍ത്തക അഫ്ര ഷവാഖി ഖൈസിയെ മോചിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് അഫ്രയെ സൈദിയ ജില്ലയിലെ വീട്ടില്‍ നിന്ന് ആയുധധാരി തട്ടിക്കൊണ്ടുപോയത്.

”അവര്‍ എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. എന്നെ അവര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഞാന്‍ നിരപരാധിയാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു”, മോചിതയാക്കപ്പെട്ട ശേഷം അഫ്ര പറഞ്ഞു. രാഷ്ട്രീയവും സംഘടിത കുറ്റകൃത്യങ്ങളും നടത്തുന്ന സംഘമാണ് ഇതിന് പിന്നലെന്ന് അന്വേഷണസംഘം കരുതുന്നതായി കഴിഞ്ഞ വാര്‍ത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞിരുന്നു.

ലണ്ടന്‍ കേന്ദ്രീകൃതമായ പാന്‍-അറബ് പത്രം അഷറഖ് അല്‍-ഔസാത്തിന് വേണ്ടി 43കാരിയായ അഫ്ര ലേഖനങ്ങള്‍ എഴുതുന്നുണ്ട്. ഇറാഖി സാംസ്‌കാരിക മന്ത്രാലയത്തിലെ ജീവനക്കാരി കൂടിയായ അഫ്ര, അഴിമിതിക്കും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലും സജീവമാണ്.

തട്ടിക്കൊണ്ടുപോകുന്നതിന് തലേ ദിവസം അഫ്രിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്തോടെ സായുധ സംഘം എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നതിനെ കുറിച്ചുള്ള രോഷപ്രകടനമായിരുന്നു ലേഖനത്തില്‍.

”രാജ്യം അതിന്റെ അന്തസ്സ് കാക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അനധികൃതമായി ആയുധം കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം”, അഖ്‌ലാം വെബ്‌സൈറ്റിന് വേണ്ടി അഫ്ര ഇങ്ങനെ എഴുതി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതില്‍ ഏറ്റവും മോശമായ സ്ഥലമാണ് ഇറാഖ്. 2016ല്‍ രാജ്യത്ത് 7 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top