Flash News

എന്തോന്നാടേ ഇത്? ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റാണ്; ശ്രീശാന്തിന്റെ ടീം ഫൈവിന് വിമര്‍ശനങ്ങളുടെ പെരുമഴ

January 5, 2017

maxresdefaultശ്രീശാന്ത് ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചകാലത്തു തന്നെ മികച്ചൊരു ഡാന്‍സര്‍ കൂടിയാണെന്നു തെളിയിച്ചതാണ്. അതുകൊണ്ടു തന്നെ ശ്രീയുടെ മലയാളസിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ശ്രീ നായകനായി എത്തുന്ന ടീം ഫൈവ് എന്ന ചിത്രത്തിന്റെ പാട്ടുകള്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ആഴ്ച എന്ന പാട്ടാണ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ‘ച’ എന്ന വാക്കിന്റെ അതിപ്രസരമായിരുന്നു ഗാനത്തില്‍. ഇതാണു വിമര്‍ശകര്‍ പ്രധാനമായി ഉന്നം വച്ചിരിക്കുന്നത്. ശ്രീശാന്തിന്റെ ഡാന്‍സിനും കിട്ടി ട്രോളര്‍മാരുടെ വക കളിയാക്കല്‍.

ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റാണ്, ശ്രീശാന്തിനെ ക്രിക്കറ്റ് ടീമിലേയ്ക്ക് തിരികെ വിളിക്കണം, മാവോയിസ്റ്റ് വേട്ടയ്ക്ക് ഇറങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഈ ഗാനം മൈബെല്‍ റിങ് ട്യൂണാക്കണം… അങ്ങനെ പോകുന്നു കമന്റുകള്‍. ഹര്‍ഭജന്‍ സിങിന്റെ ദീര്‍ഘദൃഷ്ടി അപാരം തന്നെ എന്നും മറ്റു ചിലര്‍ പറയുന്നു. സഹിക്കുന്നതിനും ഒരു പരിധിയില്ലേ എന്നാണു ഒരു കൂട്ടര്‍ ചോദിക്കുന്നു.

പാട്ട് യൂട്യൂബില്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടത്. സൂരജ് സന്തോഷാണ് ആലാപനം.

cmnt3 cmnt6cmnt5 cmnt6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top