Flash News

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് ഒമ്പത് സീറ്റ്, യു.ഡി.എഫ് രണ്ടിലൊതുങ്ങി, ബി.ജെ.പിക്ക് മൂന്ന്

January 5, 2017

ldfതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഒമ്പതിലും വിജയിച്ചു. ബി.ജെ.പിക്ക് മൂന്ന് സീറ്റ് കിട്ടി. യു.ഡി.എഫ് രണ്ട് സീറ്റില്‍ മാത്രമേ വിജയിച്ചുള്ളൂ. കേരള കോണ്‍ഗ്രസ് മാണിയും ഒരു സീറ്റില്‍ വിജയിച്ചു.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ മാണി ഗ്രൂപ്പിനായിരുന്നു വിജയം. 71 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ പി.ആര്‍. ശശി വിജയിച്ചു. കണ്ണൂര്‍-കണ്ണപുരം പഞ്ചായത്തിലെ രാജഗിരി വാര്‍ഡ് യു.ഡി.എഫില്‍നിന്നും കാസര്‍കോട് മീഞ്ച പഞ്ചായത്തിലെ മജിബയല്‍ വാര്‍ഡ് ബി.ജെ.പിയില്‍നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു. പാലക്കാട്-കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പാഴക്കോട്, തെങ്കര പഞ്ചായത്തിലെ പാഞ്ചക്കോട് എന്നിവ ഇടതുമുന്നണിയില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്ന് സീറ്റുകള്‍ ബി.ജെ.പി നിലനിര്‍ത്തിയപ്പോള്‍ ഒരു സീറ്റ് അവര്‍ക്ക് നഷ്ടമായി.

ഇടതുമുന്നണി വിജയിച്ച വാര്‍ഡുകള്‍ ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം ക്രമത്തില്‍: തിരുവനന്തപുരം -കരകുളം ഗ്രാമപഞ്ചായത്ത്, കാച്ചാണി, ഡി. വികാസ് -585, ആലപ്പുഴ, പുറക്കാട് പഞ്ചായത്ത്, ആനന്ദേശ്വരം, നിജ അനില്‍കുമാര്‍ -223, കൈനകരി പഞ്ചായത്ത്, ചെറുകാലികായല്‍, അനിത പ്രസാദ്-533, പാലക്കാട് -മങ്കര പഞ്ചായത്ത്, മങ്കര ആര്‍.എസ്, പി.കെ. ഷിബു -31, കോഴിക്കോട് -തിരുവമ്പാടി പഞ്ചായത്ത്, മറിയപ്പുറം, റംല ചോലക്കല്‍ -424, കണ്ണൂര്‍ -കണ്ണപുരം പഞ്ചായത്ത്, മൊട്ടമ്മല്‍, യു. മോഹനന്‍ -462, ചെറുപുഴ ഗ്രാമപഞ്ചായത്ത്, രാജഗിരി, ലാലി തോമസ് -ഒമ്പത്, പിണറായി പഞ്ചായത്ത്, പടക്കര, എന്‍.വി. രമേശന്‍ -999. കാസര്‍കോട് -മീഞ്ച പഞ്ചായത്ത്, മജിബയല്‍, പി. ശാന്തരാമ ഷെട്ടി -133.

ബി.ജെ.പി വിജയിച്ച വാര്‍ഡുകള്‍: കൊല്ലം -മുനിസിപ്പല്‍ കോര്‍പറേഷന്‍, തേവള്ളി, ബി. ഷൈലജ -400, പത്തനംതിട്ട -റാന്നി പഴവങ്ങാടി പഞ്ചായത്ത്, കണ്ണങ്കര, തങ്കപ്പന്‍പിള്ള -35, എറണാകുളം -കൂവപ്പടി പഞ്ചായത്ത്, കൂവപ്പടി സൗത്ത്, ഹരിദാസ് നാരായണന്‍ -70.

യു.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍: പാലക്കാട് -കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്, അമ്പാഴക്കോട്, ഗഫൂര്‍ കോല്‍കളത്തില്‍ -48, തെങ്കര ഗ്രാമപഞ്ചായത്ത്, പാഞ്ചക്കോട്, സി. ഉഷ -18.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top