Flash News

ജിഷ വധക്കേസില്‍ നുണപ്രചാരണം നടത്തിയ സി.പി.എമ്മും പിണറായി വിജയനും ജനങ്ങളോട് മാപ്പുപറയണമെന്ന് ചെന്നിത്തല

January 6, 2017

ramesh-chennithala-jpg-image-470-246തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നുണപ്രചാരണം നടത്തിയ സി.പി.എമ്മും പിണറായി വിജയനും തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കേസ് അന്വേഷിച്ച സംഘത്തിന് വീഴ്ച സംഭവിച്ചില്ലെന്നും അവര്‍ തെളിവുകള്‍ നശിപ്പിച്ചില്ലെന്നുമാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പൊലീസ് മറുപടി നല്‍കിയത്. ആദ്യ അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മറുപടി നല്‍കിയിട്ടുണ്ട്. ജിഷവധത്തില്‍ യു.ഡി.എഫ് ഭരണകാലത്ത് ശരിയായ അന്വേഷണം നടന്നെന്നും തെളിവുകള്‍ ശേഖരിച്ചെന്നുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടമായി. സര്‍ക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സി.പി.ഐയുടെ വിമര്‍ശനം തെളിയിക്കുന്നു. സഹകരണമേഖലയുടെ നിലനില്‍പ് പോലും സംശയത്തിലാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സഹകരണസംഘങ്ങളില്‍നിന്ന് വായ്പ നല്‍കിയിട്ട് മാസങ്ങളായി.

പ്രാഥമികസംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. സഹകരണബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന ബി.ജെ.പിയുടെ പ്രചാരണത്തെതുടര്‍ന്ന് റെയ്ഡുകള്‍ നടത്തിയെങ്കിലും ക്രമക്കേട് കണ്ടത്തൊനായില്ല. സഹകരണമേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 11ന് ജില്ലതലത്തില്‍ സഹകാരികളുടെ കണ്‍വെന്‍ഷനുകളും 18ന് രാജ്ഭവന്‍ പിക്കറ്റിങ്ങും സംഘടിപ്പിക്കും.

അരിവിതരണം താറുമാറാക്കിയിട്ടും മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, ഭക്ഷ്യവകുപ്പ് മറ്റാരെയെങ്കിലും ഏല്‍പിക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top