Flash News

റാഗിങ്: മംഗലാപുരത്ത് 10 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

January 6, 2017

raging-jpg-image-485-345മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കിയെന്ന പരാതിയില്‍ സുള്ള്യ കെ.വി.ജെ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ 10 മലയാളി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എം.ബി.ബി.എസ് വിദ്യാര്‍ഥികളായ പാലക്കാട് വടക്കന്തറയിലെ കൃഷ്ണകുമാര്‍, പാലക്കാട് ചിളവറയിലെ കണ്ണന്‍, തിരുവനന്തപുരം വെഞ്ഞാറുംമൂടിലെ ഫര്‍ഹാന്‍ മുഹമ്മദ്, ആലപ്പുഴ വയലാറിലെ സഞ്ജയ് കൃഷ്ണന്‍, കോട്ടയം പാമ്പശ്ശേരിയിലെ വസിം ജുബേര്‍, കൊല്ലം ശാസ്താംകോട്ടയിലെ നിബിന്‍ റഹീം, മലപ്പുറം കണ്ണമംഗലത്തെ നീരജ് രവിപ്രസാദ്, ബി.ഡി.എസ് വിദ്യാര്‍ഥികളായ തിരുവനന്തപുരം കൊളത്തൂരിലെ ഏബ്ള്‍ റോയി, കോട്ടയം ടീകോയിലെ ജതിന്‍ ജോസ്, പത്തനംതിട്ടയിലെ അമല്‍ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി നിഷാന്തിന്‍െറ പരാതിയിലാണ് കേസത്. നിഷാന്തിനെയും കൂട്ടുകാരായ ആശിത്, അരുണ്‍, ശരത്, മനു, മനാര്‍ എന്നിവരെയും കഴിഞ്ഞ മാസം 28ന് രാത്രി കണ്ണന്‍െറ മുറിയില്‍ കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് പരാതി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top