Flash News

അതിര്‍ത്തിയിലെ ഭീകരാക്രമണത്തില്‍ എന്തുകൊണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു?; മോദിയെ പ്രതിക്കൂട്ടിലാക്കി ശിവസേന

January 10, 2017

sivasena-demonitization-830x412ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നോട്ടു നിരോധനം കോട്ടം തട്ടിച്ചില്ലെന്നും ഭീകരാക്രമണം മുറപോലെ നടക്കുന്നെന്നും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. നോട്ട് നിരോധനത്തിനു ശേഷം അതിര്‍ത്തിയില്‍ ഭീകരാക്രമണം മൂലം എത്ര ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്ന് സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ഭീകരരുടെ സാമ്ബത്തിക സ്രോതസ് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കലിലൂടെ സാധിച്ചെന്ന കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ ഖണ്ഡിച്ച് സാമ്‌നയുടെ എഡിറ്റ് പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.

കേന്ദ്രം അവകാശപ്പെടുന്നത് നോട്ട് അസാധുവാക്കല്‍ ഭീകരാക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നാണ്.
എന്നാല്‍ അടുത്ത ദിവസമുണ്ടായ അഖ്‌നൂര്‍ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടത് ഈ വാദത്തിനു ഘടകവിരുദ്ധമായാണ്. ഇത് എന്തിന്റെ പേരില്‍ അവകാശപ്പെടുമെന്നും ലേഖനം ചോദിക്കുന്നു. നവംബര്‍ എട്ടിനു ശേഷം അതിര്‍ത്തിയില്‍ നാല് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ 29ന് ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ 17 ന് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ ഒമ്പതിനു ഭീകരരും സൈന്യവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുണ്ടായി. ജനുവരി ഒമ്ബതിന് അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ മൂന്നു ദിവസത്തിനു ശേഷമാണ് അവസാനിച്ചതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. നേരത്തെ പൊതു സ്ഥലങ്ങളാണ് ആക്രമണങ്ങള്‍ക്ക് ഭീകരര്‍ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ നോട്ട് അസാധുവാക്കലിനു ശേഷം സൈനികരെയും സൈനിക ക്യാമ്പിലുമാണ് ഭീകരര്‍ നേരിട്ട് ലക്ഷ്യംവയ്ക്കുന്നതെന്നും ലേഖനം പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top