Flash News

സഹാറ, ബിര്‍ള രേഖ തെളിവല്ല; നരേന്ദ്രമോദിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം തള്ളി

January 11, 2017

supremecourt-keeb-621x414livemint_0ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരായ കോഴ ആരോപണവുമായി ബന്ധപ്പെട്ട സഹാറ, ബിര്‍ള രേഖകളില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

ഹാജരാക്കിയ രേഖ മതിയായ തെളിവല്ലെന്നും ആദായനികുതി തര്‍ക്കപരിഹാര കമീഷന്‍ തള്ളിയ രേഖകള്‍ തെളിവായെടുത്ത് അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ‘കോമണ്‍ കോസ്‘ എന്ന സന്നദ്ധ സംഘടനക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

സഹാറ, ബിര്‍ള രേഖകളില്‍ മോദിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു. 2013-14 കാലത്ത് സഹാറ, ആദിത്യ ബിര്‍ള കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫിസില്‍ നടന്ന റെയ്ഡിലാണ് കോഴ നല്‍കിയത് കുറിച്ചുവെച്ച രേഖകള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പല ഘട്ടങ്ങളായി 40 കോടി കൈപ്പറ്റിയെന്നാണ് രേഖയിലുള്ളത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്‍െറ പേരുമുണ്ട്.

നേരത്തേ കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഖേഹാര്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രശാന്ത് ഭൂഷണോട് നിര്‍ദേശിച്ച് കേസ് ജനുവരി 11ലേക്ക് മാറ്റുകയായിരുന്നു. ഇതനുസരിച്ച് കൂടുതല്‍ പുതിയ സത്യവാങ്മൂലവും രേഖകളും പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ചു. വിശ്വാസയോഗ്യമല്ലാത്ത രേഖകള്‍ തെളിവായി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ചീത്ത ലക്ഷ്യങ്ങളോടെ ആളുകള്‍ കോടതികളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാകും. കോടിക്കണക്കിന് ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യപ്പെടും. അത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുക.

റെഗുലര്‍ അക്കൗണ്ട് ബുക്കില്‍നിന്നുള്ളത് അല്ലാത്ത രേഖകള്‍ പണമിടപാടിനുള്ള തെളിവായി സ്വീകരിക്കാനാവില്ളെന്ന് ജെയിന്‍ ഹവാല കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top