Flash News

വിജിലന്‍സ് ഡയറക്ടറെ കൂട്ടിലടച്ച തത്തയായി കൈകാര്യം ചെയ്യാനില്ലെന്ന് കോടിയേരി

January 11, 2017

kodiyeri1തിരുവനന്തപുരം: യു.ഡി.എഫ് കാലത്തെപ്പോലെ വിജിലന്‍സ് ഡയറക്ടറെ കൂട്ടിലടച്ച തത്തയാക്കി കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറിനോട് അമര്‍ഷമുണ്ടെന്ന വാര്‍ത്ത അതിശയോക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ അഴിമതി ആരോപണം നേരത്തേ ഉയര്‍ന്നതും പരിശോധിച്ചതുമാണ്. അതില്‍ ആക്ഷേപമുണ്ടെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കാം.

ഐ.എ.എസ് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണുള്ളത്. തങ്ങള്‍ക്ക് അസംതൃപ്തിയുണ്ടെന്ന് ആരും പരസ്യമായി പറഞ്ഞിട്ടില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top