Flash News

പല സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലും വിദ്യാര്‍ഥികള്‍ക്കെതിരെ മാനസിക-ശാരീരിക പീഡനം നടക്കുന്നു; കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് വി.എസിന്‍െറ കത്ത്

January 13, 2017

achutanadan_story_647_071415044438തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയുടെ ദുരൂഹ മരണത്തിന്‍െറ പശ്ചാത്തലത്തില്‍ കേരള സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് സമഗ്ര അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്തുനല്‍കി. നെഹ്റു കോളജില്‍ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് പല സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലും വിദ്യാര്‍ഥികള്‍ക്കുനേരെ സമാന മാനസിക-ശാരീരിക പീഡനങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ഈ സാഹചര്യത്തിലാണ് സാങ്കേതിക സര്‍വകലാശാലയുടെ ഭരണനേതൃത്വത്തെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ ചില സില്‍ബന്ദികളും അക്കാലത്ത് നിയമിക്കപ്പെട്ട പെന്‍ഷന്‍ പറ്റിയ ചില ഉദ്യോഗസ്ഥരുമാണ് ഇപ്പോഴും സര്‍വകലാശാലയെ നയിക്കുന്നത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ സര്‍ക്കാറിന്‍െറ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനോ, തക്കസമയത്ത് ശക്തമായ ഇടപെടല്‍ നടത്താനോ ശേഷിയുള്ളവര്‍ ആരും സര്‍വകലാശാലയുടെ നേതൃത്വത്തിലില്ല. സര്‍വകലാശാലയുടെ കീഴില്‍ അരങ്ങേറുന്ന പരീക്ഷക്രമക്കേടുകളും അഴിമതിയും സംബന്ധിച്ചെല്ലാം താന്‍ നേരത്തെ സര്‍ക്കാറിനെ ഓര്‍മിപ്പിച്ചതാണെന്നും വി.എസ് കത്തില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top