Flash News

ജിഷ വധം: 195 സാക്ഷികളെ വിസ്തരിക്കും

January 13, 2017

jisha_amirulകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ആകെ 195 സാക്ഷികളെ വിസ്തരിക്കും. പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ചുമത്തിയിരുന്നു. ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. ഇതിനുപുറമെ അതിക്രമിച്ച് കടക്കല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, ദളിത് പീഡന നിരോധനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് പ്രതി വിചാരണനേരിടുന്നത്.

സാക്ഷികളായി വിസ്തരിക്കുന്ന 195 പേരില്‍ 50ലേറെ പേര്‍ അസം, ബംഗാള്‍ സ്വദേശികളാണ്. വീട്ടില്‍ മറ്റാരുമില്ലെന്നറിഞ്ഞ് അതിക്രമിച്ചുകടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലെ വൈരാഗ്യത്താല്‍ കൈയില്‍ കരുതിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍.

പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതിയെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. എന്ന് വിചാരണ തുടങ്ങുമെന്ന് ജനുവരി 27ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, വിചാരണ നടപടി തുടങ്ങാനായി മാറ്റിവെച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top