Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ഹൂസ്റ്റണില്‍ ഒ.സി.ഐ., വിസ ക്യാമ്പ്

January 14, 2017

Visa IMAGEഹൂസ്റ്റണ്‍: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യാ ഹൗസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്യാമ്പില്‍ ഒ.സി.ഐ, വിസ, റിനൗണ്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു അര്‍ഹരായ അപേക്ഷകള്‍ സി.കെ.ജി.എസിന് അയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ കോണ്‍സുലര്‍ ക്യാമ്പില്‍ പരിശോധിച്ചു ഉറപ്പുവരുത്തിയതിനുശേഷം സമര്‍പ്പിക്കുന്നത് കാലതാമസം ഒഴിവാക്കുന്നതിനുപകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ക്യാമ്പ് നടക്കുന്ന സ്ഥലം: 8888 West Bellforst Av, Huston-77031.
സമയം : ജനുവരി 28 ശനിയാഴ്ച 10 മുതല്‍ 4 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് – 713 626 2148.

VIS


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top