Flash News

ലോ അക്കാദമി അടച്ചുപൂട്ടി; ഒളിവില്‍ പോയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

January 16, 2017

lakshmi-nair2-830x412തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും കൈരളി ടിവിയിലെ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇവര്‍ ഒളിവിലെന്നും സൂചന. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലോ അക്കാദമിയില്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍വരെ ക്യാമറകള്‍ വച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികര്‍ ആരോപിക്കുന്നു.

പേരൂര്‍ക്കടയില്‍ കുടപ്പനക്കുന്ന് റോഡിലായി പ്രവര്‍ത്തിക്കുന്ന കേരളാ ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം എന്ന ചട്ടം ലോ അക്കാദമി കാറ്റില്‍പ്പറത്തുകയാണ്.

തോന്നിയതുപോലെയാണു വിദ്യാര്‍ഥി പ്രവേശനം. സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം കോളജ് തന്നെയാണു നടത്തുന്നത്. മൂന്നു വര്‍ഷ എല്‍എല്‍ബിക്കുള്ള ഈവനിംഗ് ബാച്ചിനും സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല. ഇതോടൊപ്പം, അധ്യാപക നിയമനത്തിലും യുജിസി മാനദണ്ഡത്തിന്റെ ശക്തമായ ലംഘനമാണു കോളജില്‍ അരങ്ങേറുന്നത്. 50 ശതമാനം അധ്യാപകര്‍ സ്ഥാപനത്തിലെ തന്നെ സ്റ്റാഫ് ആയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇതു പാലിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിനു പിന്നാലെ ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന് കോളജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാതെ കോളജ് അടച്ചുപൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നിയമങ്ങള്‍ക്കനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇത് കോളജില്‍ നടക്കാറേയില്ല.

പ്രിന്‍സിപ്പലിന്റെ അടുപ്പക്കാരായ വിദ്യാര്‍ഥികള്‍ക്കും എന്തു കാര്യം പറഞ്ഞാലും അതേപടി ചെയ്യുന്ന “നല്ല കുട്ടികള്‍ക്കും”മാത്രമുള്ളതാണ് ഇന്റേണല്‍ മാര്‍ക്കെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ലത്രേ. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഈ പരിപാടി കോളേജില്‍ നടക്കാറേയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിവിധ യൂണിയനുകളുടെ കീഴില്‍ പ്രതിഷേധസമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ചുരിദാര്‍ ഒഴികെ മറ്റൊരു വസ്ത്രവും കോളജില്‍ ധരിക്കാന്‍ പാടില്ലെന്നാണു നിയമം. കടുത്ത നിബന്ധനകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ പിന്നെ വീട്ടുകാരെ വിളിച്ചുഭീഷണിപ്പെടുത്തുന്നതും ഇവിടുത്തെ ശൈലിയാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

അതേസമയം ഇന്റേണല്‍ മാര്‍ക്കിന്റേതുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമന്നാവശ്യപ്പെട്ട് കെഎസ് യു എംഎസ്എഫ്, എഐഎസ്എഫ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കോളജില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ് ഇപ്പോള്‍.

Lekshmi-Nair-1-830x412യൂണിവേഴ്സിറ്റി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുന്നതിന് ഒരാഴ്ചമുമ്പ് പ്രിന്‍സിപ്പല്‍ തന്റെ റൂമിലേക്കു വിളിച്ചിട്ട് ഓരോരുത്തര്‍ക്കുമുള്ള ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും കാണിക്കുകയാണു ചെയ്യുന്നത്. ഈ സമയത്ത് ഒരിക്കല്‍പ്പോലും ക്ലാസില്‍വരാത്തവര്‍ “മിടുക്കന്മാര്‍” ആയിട്ടുണ്ടാവും. അവര്‍ക്കായിരിക്കും ഫുള്‍ ഹാജറും ഇന്റേണല്‍ മാര്‍ക്കും. എന്നാല്‍, ഹാജര്‍ മുടക്കാത്തവരും നന്നായി പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ ലോ ലെവലിലും എത്തിയിരിക്കും. ഇതിനെ എതിര്‍ത്താല്‍ ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നാണു പ്രിന്‍സിപ്പലിന്റെ മറുപടി.

പാസ്സ് ആകാന്‍ ഇന്റേണല്‍ മാര്‍ക്ക് അഭികാമ്യമായിരിക്കെ അതു നല്‍കാതെ തോല്‍പ്പിക്കുകയാണു പ്രിന്‍സിപ്പലിന്റെ രീതിയെന്നും വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മുമ്പ് യൂണിവേഴ്സിറ്റിയില്‍ നല്‍കിയ ഒരു പരാതി ഉന്നത ബന്ധംകൊണ്ടു പൂഴ്ത്തിയതായും ഇവര്‍ ആരോപിക്കുന്നു.

കോളേജില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഓരോ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ കരിമ്പട്ടികയില്‍ ഇടംപിടിക്കും. വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് പ്രിന്‍സിപ്പലിന്റെ ഈ നടപടികളൊക്കെയും. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതു കൂടാതെ, കോളേജില്‍ നടക്കുന്ന സമരത്തിന്റെ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത് അവരെയും വിറപ്പിക്കുന്നു.

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ മൂത്രപ്പുരയും ടോയ്ലെറ്റും ഇല്ലെങ്കിലും മുക്കിനു മുക്കിനു സിസി ടിവി ക്യാമറകള്‍ ഉണ്ടെന്നാണു ലോ അക്കാദമിയുടെ മറ്റൊരു പ്രത്യേകത. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അടക്കം ക്യാമറക്കണ്ണുകള്‍. രണ്ടു ശൗചാലയങ്ങള്‍ മാത്രമാണു പെണ്‍കുട്ടികള്‍ക്കുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഒരെണ്ണവും. ഇതൊക്കെയും ശോചനീയമാണുതാനും. എന്നാല്‍ ഇവയൊന്നും നന്നാക്കാതെയും കൂടുതല്‍ എണ്ണം നിര്‍മിക്കാതെയുമാണു ലക്ഷങ്ങള്‍ പൊടിച്ചു ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

കുളി കഴിഞ്ഞു പുറത്തിറങ്ങുന്നതു കാണുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. എന്താണ് ഇതിന്റെ ആവശ്യം. പ്രിന്‍സിപ്പല്‍ ആണെങ്കില്‍പ്പോലും ബാത്ത്റൂം പോലുള്ള സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതകളിലേക്കു കണ്ണോടിക്കുന്ന പ്രവണത നീചമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

കലാലയത്തിലെ പീഡനങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ രണ്ടുവരി കുറിച്ചാല്‍ പിന്നാലെ പ്രിന്‍സിപ്പലിന്റെ ഭീഷണി കമന്റായെത്തും. ഇതൊക്കെ വരവുവച്ചിരിക്കുന്നു, നിങ്ങളെയൊക്കെ കാണിച്ചുതരാം തുടങ്ങിയ വിരട്ടലുകളാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നടത്തുന്നതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പട്ടികജാതി-വര്‍ഗം, ഒഇസി വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും ലോ അക്കാദമിയില്‍ നിന്നു ലഭിക്കാറില്ലെന്നു പ്രസ്തുത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. മറ്റെല്ലാ കോളേജുകളിലും ഈ ആനുകൂല്യം കൃത്യമായി നല്‍കുന്നുണ്ട്. എന്തിനേറെ, പാരലല്‍ കോളേജുകളില്‍പ്പോലും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും ഇവിടെ മാത്രമാണ് അവകാശലംഘനങ്ങളെന്നും അവര്‍ പരിതപിക്കുന്നു.

തീര്‍ന്നില്ല, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുന്നതും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രീതിയാണെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്യാനും പലര്‍ക്കും ഭയമാണ്. അതിനാല്‍ പുറത്തുപോലും പറയാതെ മനസ്സില്‍ക്കൊണ്ടുനടക്കുകയല്ലാതെ വേറെ വഴിയില്ലെന്നു ഇരകള്‍ പരാതിപ്പെടുന്നു. പട്ടികജാതി-വര്‍ഗ, ഒഇസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ജാതീയ അധിക്ഷേപം നേരിടേണ്ടിവരുന്നത്.

ലോ അക്കാദമിയില്‍ ഇന്റേണല്‍ മാര്‍ക്കിന്റേതുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമന്നാവശ്യപ്പെട്ട് ഇന്നലെ കെഎസ് യു-എംഎസ്എഎഫ്-എഐഎസ്എഫ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കോളേജില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. അതേസമയം, സമരത്തെ തോല്‍പ്പിക്കാനുള്ള തന്ത്രപരമായ നീക്കവും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. രാവിലെ, പാമ്പാടി കോളേജിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാംപയിന്‍ നടത്താന്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍തന്നെ എല്ലാ ക്ലാസുകളും പൂട്ടി വിദ്യാര്‍ത്ഥികളെ പുറത്തുവിട്ടു.

കാംപയിനോടുബന്ധിച്ചു സമരം ഉണ്ടാകുമെന്നും മാനേജ്മെന്റിനെതിരെ സംസാരിക്കുമെന്നു അറിയുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ നീക്കമെന്നാണു സമരക്കാര്‍ പറയുന്നത്. ശക്തമായ പ്രതിഷേധം കോളേജില്‍ അരങ്ങേറിയിട്ടും പ്രിന്‍സിപ്പല്‍ എത്തിയില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ നിസ്സഗംതക്കെതിരെ അനിശ്ചിതകാലസമരം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

ലക്ഷ്മി നായര്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊന്നും കോളജില്‍ ഉള്ളതായി എനിക്കറിയില്ലെന്നാണു ലക്ഷ്മി നായരുടെ പ്രതികരണം. പറയുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അവര്‍ അതു തെളിയിക്കട്ടെ. പരമാവധി മാര്‍ക്ക് നല്‍കാനാണു മാനേജ്‌മെന്റ് ശ്രമിച്ചിട്ടുള്ളത്. അവര്‍ പറയുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിനാല്‍തന്നെ ഈ സമരത്തിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രഹസ്യ അജണ്ടയുടെ ഫലമായുള്ളതും വളരെ ആസൂത്രിതവുമായ സമരമാണിത്. ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ക്ലാസില്‍ കയറാത്തവരും അതുകൊണ്ടുതന്നെ ഹാജര്‍ കുറവുള്ളവരുമാണ്. എന്നിട്ടാണ് അവര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്‌ലക്ഷ്മി നായര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top