Flash News

മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീ നിയമ പോരാട്ടത്തില്‍; ഹര്‍ജി പിന്‍‌വലിക്കണമെന്ന് ഭീഷണി

January 16, 2017

shaayra-bano_650x400_61464809340മുത്തലാഖിനെതിരേ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡില്‍നിന്നുള്ള സ്ത്രീ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെതിരേ രംഗത്ത്. മുസ്ലിം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കു സംരക്ഷണം നല്‍കേണ്ട ബോര്‍ഡാണു സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഷയറാ ബാനു എന്ന മുപ്പത്തഞ്ചുകാരിയാണു മുത്തലാഖിനെതിരേ നിയമ പോരാട്ടവുമായി രംഗത്തുള്ളത്. രണ്ടു കുട്ടികളുടെ അമ്മകൂടിയായ ഇവര്‍ രാജ്യത്തുള്ള എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടിയാണു രംഗത്തുള്ളതെന്നും പറഞ്ഞു.

bano-1മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരായ ഹര്‍ജിയാണ് ഇവര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ മാസമാണു ബോര്‍ഡിന്റെ ആളുകളെന്നു പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചു ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യക്തിപരമായിട്ട് ഒന്നും കിട്ടില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണു മുസ്ലിം മതത്തെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. എന്നേപ്പോലെ ദുരിതത്തിലായ നൂറുകണക്കിനു സ്ത്രീകള്‍ക്കു വേണ്ടിയാണിതെന്നായിരുന്നു മറുപടി.

ഇന്ത്യയില്‍ മുസ്ലിംകള്‍ 155 ദശലക്ഷത്തിലേറെയാണ്. വിവാഹം, വിവാഹ മോചനം എന്നിവ മുസ്ലിം വ്യക്തിനിയമത്തിന് അനുസരിച്ചാണ്. ശരിയത്ത് നിയമപ്രകാരമാണിതു നടപ്പാക്കുന്നതും. മുസ്ലിംകളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരവാദിത്വമുള്ള ബോര്‍ഡ് എന്തുകൊണ്ടാണ് ഇരകള്‍ക്കൊപ്പം നില്‍ക്കാത്തതെന്നും ബാനു ചോദിക്കുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ എതിര്‍ഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ ബാനുവിനെ വിളിക്കേണ്ട കാര്യമില്ലെന്നായിരുന്നു ബോര്‍ഡിന്റെ പ്രതികരണം.

സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ബാനുവിന്റെ ജീവിതം വന്‍ ദുരന്തമാണ്. വിവാഹശേഷം ഭര്‍ത്താവില്‍നിന്നും ഒരു ദശകത്തോളം ക്രൂര പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ആറിലേറെ തവണ ഗര്‍ഭഛിദ്രത്തിനു വിധേയമാകേണ്ടിവന്നു. ഇതിനുള്ള ഗുളികകള്‍ നിര്‍ബന്ധപൂര്‍വം കഴിച്ചിപ്പിച്ചതോടെ ഇവരുടെ ആരോഗ്യവും താറുമാറായി. ഇതോടെ ഇവര്‍ 2015 ഒക്‌ടോബര്‍ പത്തിനു വീട്ടിലേക്കു പോയി. പിന്നീട് ഒരു കത്താണ് ലഭിച്ചത്. ഇതില്‍ “തലാഖ്” എന്നു മൂന്നുവട്ടം എഴുതിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു നിയമ പോരാട്ടത്തിനു ബാനു ഇറങ്ങിത്തിരിച്ചത്. ഇവര്‍ക്കൊപ്പം മുത്തലാഖ് വഴി ഒഴിവാക്കപ്പെട്ട ഏഴുപേരും ഉണ്ടായിരുന്നു.

വ്യക്തി നിയമബോര്‍ഡ് ഇവരുടെ ഹര്‍ജി തള്ളി. ഇതിനുള്ള കാരണവും അമ്പരപ്പിക്കും. മൊഴി ചൊല്ലിയതു നന്നായെന്നും ഇവര്‍ ഇനി ഭര്‍ത്താവിനൊപ്പം കഴിഞ്ഞാല്‍ ഒരുപക്ഷേ കൊല്ലപ്പെട്ടേക്കുമെന്നുമായിരുന്നു അവരുടെ നിലപാട്. ബോര്‍ഡിന്റെ നിലപാടുകളില്‍ സുപ്രീം കോടതി ഇടപെടില്ലെന്ന ഉറപ്പാണ് ഇതിനു കാരണമെന്നും ബാനു ആരോപിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top