Flash News

ശശികലക്കെതിരെ അണ്ണാ ഡി.എം.കെയില്‍ എം.ജി.ആര്‍, ജയ ഗ്രൂപ്പുകള്‍, ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

January 16, 2017

deepa jayakumar and sasikalaചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജനോട് അഭിപ്രായവ്യത്യാസമുള്ളവര്‍ എം.ജി.ആറിന്‍െയും ജയലളിതയുടെയും പേരില്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി ഗ്രൂപ്പുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ എം.ജി.ആറിന്‍െറ ജന്മശതാബ്ദി ദിനംകൂടിയായ ചൊവ്വാഴ്ച എം.ജി.ആര്‍- ജയലളിത അണ്ണാ ഡി.എം.കെ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വാര്‍ത്തയുണ്ട്.

ജനങ്ങളുടെ പുരോഗതിക്ക് ജയലളിത ഏറ്റെടുത്ത ദൗത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അതു നിറവേറ്റുമെന്നും ദീപ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ദീപയുടെ പേരില്‍ സംഘടനകള്‍ രൂപവത്കരിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.

അണ്ണാ ഡി.എം.കെ മുന്‍ എം.എല്‍.എ എ. സൗന്ദര രാജന്‍െറ നേതൃത്വത്തില്‍ രൂപംകൊണ്ട ‘ജയദീപ പേരവൈ’ എന്ന സംഘടന ചൊവ്വാഴ്ച തിരുച്ചിറപ്പള്ളിയില്‍ പ്രകടനം നടത്തും. അണ്ണാ എം.ജി.ആര്‍ ദ്രാവിഡ മുന്നേറ്റ കഴകം എന്നപേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ചെന്നൈയില്‍ ഒരു വിഭാഗം രംഗത്തത്തെി. കെ. മുരുകനാണ് പ്രസിഡന്‍റ്. ഇതിനിടെ ശശികലയുടെ ബന്ധുവും മുന്‍ എം.പിയുമായ ദിവാകരനെതിരെ ശക്തമായ ആരോപണവുമായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.പി. മുനിസാമി വാര്‍ത്താസമ്മേളനം നടത്തി. ശശികലക്കും അവരോടൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കുമെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ദിനംപ്രതി എതിര്‍പ്പ് ശക്തമായി വരുന്നുണ്ട്.

sasikalaഇതിനിടെ ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത് പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന് പാർട്ടി പ്രവർത്തകരോട് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയുടെ ആഹ്വാനം. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രന്റെ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ജയലളിത ഒഴിച്ചിട്ട ശൂന്യത നികത്താൻ ആർക്കും സാധിക്കില്ല. ഈ അവസരത്തിൽ വിമതരെ പാർട്ടി പിളർത്താൻ അനുവദിക്കാതിരിക്കുക എന്നത് കോടിക്കണക്കിന് വരുന്നപാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. പ്രവർത്തകരുടെ കഠിനാധ്വാനവും ആത്മാർത്ഥതയുമാണ് ജയലളിത അംഗീകരിച്ചത്. ജാതിയും മതവുമല്ല ഉന്നതങ്ങളിലെത്താനുള്ള മാനദണ്ഡമെന്നും ശശികല പറഞ്ഞു.

പാർട്ടിക്ക് വേണ്ടി കഠിനമായി അധ്വാനിക്കാനും അതുവഴി പാർട്ടിയെ പിളർത്താൻ കാത്തിരിക്കുന്ന ശത്രുക്കളെ തുരത്താനും സാധിക്കട്ടെ എന്നും ഇതാവട്ടെ ഇത്തവണത്തെ എം.ജി.ആർ ജൻമവാർഷിക പ്രതിജ്ഞ എന്നും അവർ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top