Flash News

അച്ഛന്റെ സൈക്കിള്‍ മകന്‍ അടിച്ചുമാറ്റി; സൈക്കിള്‍ ചിഹ്നം ലഭിച്ച അഖിലേഷിന് തെരഞ്ഞെടുപ്പിനുമുമ്പേ ജയം, മുലായം കോടതിയിലേക്ക്

January 16, 2017

1akhilesh-yadav-cycle_-830x412ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയും തെരഞ്ഞെടുപ്പു ചിഹ്നമായ സെക്കിളും മുഖ്യമന്ത്രി അഖിലേഷ് സിംഗ് യാദവ് നയിക്കുന്ന ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ അഖിലേഷിന്‍െറ പിതാവ് മുലായം സിംഗ് യാദവ് ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. പാര്‍ട്ടിയിലെ ഭൂരിപക്ഷവും അഖിലേഷിനൊപ്പമായതുകൊണ്ടാണ് ചിഹ്നം അദ്ദേഹത്തിന് അനുവദിച്ചത്.

ജനുവരി ഒന്നിന് തന്‍െറ അനുമതിയില്ലാതെ ലഖ്നോവില്‍ നടന്ന ഒരു കണ്‍വെന്‍ഷനില്‍ അഖിലേഷിനെ പാര്‍ട്ടി പ്രസിഡന്‍റായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് മുലായം കമീഷനെ ബോധിപ്പിച്ചിരുന്നു. അതിന് പിറ്റേന്ന് രാംഗോപാല്‍ യാദവിന്‍െറ നേതൃത്വത്തിലുള്ള സംഘം ഒന്നിന് നടന്ന കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികള്‍ അധികരമേറ്റ വിവരവും കമീഷന് കൈമാറി.

akhilesh with cycleപാര്‍ട്ടിയും ചിഹ്നവും തങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യപ്പെട്ട അഖിലേഷ് യാദവ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 31 ദേശീയ നിര്‍വാഹക സമിതി അംഗങ്ങളുടെയും 5242 പ്രതിനിധികളുടെയും ഉത്തര്‍പ്രദേശ് നിയമസഭയിലെ 195 എം.എല്‍.എമാരുടെയും ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലിലെ 48 എം.എല്‍.സിമാരുടെയും നാല് ലോക്സഭാ എം.പിമാരുടെയും 11 രാജ്യസഭാ എം.പിമാരുടെയും പട്ടികയും സമര്‍പ്പിച്ചായി കമീഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനം മാനിക്കുമെന്ന് ആദ്യം അഭിപ്രായപ്പെട്ട മുലായം സിംഗ് ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞു.

ജനുവരി രണ്ടിനു അഖിലേഷിന്റെ അനുയായികള്‍ പ്രത്യേക യോഗം ചേരുകയും മുലായം സിംഗിനെ ദേശീയ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മുലായം സിംഗ് യാദവ് പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. പിന്നാലെ അഖിലേഷും ചിഹ്നം ആവശ്യപ്പെട്ട് എത്തി. തുടര്‍ന്ന് പിന്തുണ തെളിയിക്കാന്‍ എം.എല്‍.എമാരുടെ ഒപ്പോടു കൂടിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എം.പിമാര്‍, എം.എല്‍.എമാര്‍, പ്രതിനിധികള്‍ എന്നിവരില്‍ 50 ശതമാനത്തിലേറെപ്പേരുടെ പിന്തുണ ലഭിച്ചതിനെത്തുടര്‍ന്നാണ് അഖിലേഷ് വിഭാഗത്തിന് സൈക്കിള്‍ ലഭിച്ചത്.

അഖിലേഷ് യാദവ് അനുസരണയില്ലാത്തവനാണെന്ന് ഇന്നലെ മുലായം കുറ്റപ്പെടുത്തി. മുസ്ലിംകള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ അഖിലേഷ് തയാറല്ല. തനിക്കൊപ്പം എക്കാലത്തും നിലകൊണ്ടവരാണ് മുസ്ലിംകള്‍. അഖിലേഷിന് അവരോട് അനുകാല നിലപാടില്ല. രാംഗോപാല്‍ യാദവ് പറയുന്നതിന് അനുസരിച്ചു മാത്രമാണ് അഖിലേഷ് പ്രവര്‍ത്തിക്കുന്നതെന്നും മുലായം പറഞ്ഞു.

സാദിഖ് അലി കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അഖിലേഷ് പക്ഷത്തിന് സൈക്കിള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഇത്തരം സാഹചര്യത്തില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ചിഹ്നം അനുവദിക്കാമെന്നായിരുന്നു കോടതി വിധി. സത്യവാങ്മൂലം പരിഗണിച്ചതിനു പുറമെ കമ്മിഷന്‍ ഇരുപക്ഷത്തിന്റെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍ എന്നിവരാണ് അഖിലേഷിനു വേണ്ടി ഹാജരായത്.

കമ്മിഷന്‍ വിധി വന്നതിനു പിന്നാലെ ദേശീയതലത്തില്‍ സഖ്യനീക്കങ്ങള്‍ അഖിലേഖ് യാദവ് ശക്തമാക്കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും അഖിലേഷിന്റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവുമാണു ചര്‍ച്ച തുടങ്ങിവച്ചത്. അജിത് സിംഗിന്റെ ആര്‍.എല്‍.ഡിയും സഖ്യത്തിന്റെ ഭാഗമാകും. എന്‍.സി.പിയും അഖിലേഷുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ്. ചിഹ്‌നത്തിനായുള്ള പോരാട്ടത്തില്‍ വിജയിച്ച അഖിലേഷിനെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അഭിനന്ദിച്ചു.

akhilesh-yadav-cycle_

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top