Flash News

ബി.ജെ.പി യോഗത്തില്‍ ചേരിതിരിവ്, സി.കെ. പദ്മനാഭന് പിന്തുണയുമായി രാജഗോപാല്‍

January 16, 2017

bjpകോട്ടയം: എം.ടി. വാസുദേവന്‍നായരെയും കമലിനെയും അനുകൂലിച്ചു പ്രതികരണം നടത്തിയ സി.കെ. പത്മനാഭനെ കടന്നാക്രമിച്ചു ബി.ജെ.പി. സംസ്ഥാന സമിതിയില്‍ വാക്‌യുദ്ധം. എം.ടി, കമല്‍, ചെഗുവേര അനുകൂലപ്രസ്താനകളുടെ പേരില്‍ മുന്‍പ്രസിഡന്റ് സി.കെ. പത്മനാഭനെതിരേ ആര്‍.എസ്.എസ്. അനുകൂലികളും കമല്‍ വിഷയത്തില്‍ എ.എന്‍. രാധാകൃഷ്ണനെതിരേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ രംഗത്തെത്തിയത്.

ck-padmanabhanസി.കെ. പത്മനാഭനെ ഒറ്റപ്പെടുത്താനുള്ള നീക്കംതടഞ്ഞ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും എ.എന്‍. രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിക്കാനും മടിച്ചില്ല. പത്മനാഭന്റെ നിലപാടിലുള്ള അതൃപ്തി ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ ആര്‍.എസ്.എസ്. മുമ്പേ അറിയിച്ചിരുന്നു. ഇതാണു യോഗത്തിലും ആവര്‍ത്തിച്ചത്.

ആദ്യം നടന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കൃഷ്ണദാസ് വിഭാഗമാണു പത്മനാഭനെതിരേ വിമര്‍ശനവര്‍ഷം നടത്തിയത്. കെ.സുരേന്ദ്രന്‍ ഒഴികെ മറ്റാരും അനുകൂലിച്ചില്ല. തുടര്‍ന്നു നടന്ന സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ സി.കെ. പത്മനാഭന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. പത്മനാഭന്റെ പ്രസ്താവന അനവസരത്തിലായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവനായകനല്ല ബി.ജെ.പിയുടെ മാതൃയെന്നും അവര്‍ ആരോപിക്കുന്നു.

അനവസരത്തിലായിരുന്നു പ്രസ്താവനയെന്നും ചെഗുവേരയെ സ്തുതിച്ചത് അംഗീകരിക്കാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കി. കമ്യൂണിസ്റ്റ് വിപ്ളവനായകനല്ല ബി.ജെ.പിയുടെ മാതൃക. സ്വാമി വിവേകാനന്ദനെപ്പോലെയുള്ളവരെയാണ് സ്തുതിക്കേണ്ടത്. മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഇത് പ്രതീക്ഷിക്കാനാകില്ല. നയത്തിന് വിരുദ്ധമാണ്. നടപടിയെടുക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു.

kummanam-latest-1ഇതിനിടെയാണ് ഒ. രാജഗോപാല്‍ എം.എല്‍.എ. പത്മനാഭനെ പിന്തുണച്ചും എ.എന്‍. രാധാകൃഷ്ണനെ വിമര്‍ശിക്കുകയും ചെയ്തത്. സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന രാധാകൃഷ്ണന്റെ പരാമര്‍ശം രാഷ്ട്രീയനേതാവിന് യോജിച്ചതല്ലെന്നും മാധ്യമശ്രദ്ധ നേടാനാണെന്നുമായിരുന്നു രാജഗോപാല്‍ അഭിപ്രായപ്പെട്ടത്. ഇതോടെ രാധാകൃഷ്ണനെതിരേ കൂടുതല്‍ പേര്‍ രംഗത്തെത്തി. ഈ പ്രസ്താവനകളിലൂടെ മേഖലാജാഥകളുടെ ശോഭ നഷ്ടമായെന്നും എം.ടിയെ വിമര്‍ശിച്ചത് അംഗീകരിക്കാനാകില്ലെന്നും മറുവിഭാഗം വ്യക്തമാക്കി.

പിന്നീട് സി.കെ. പത്മനാഭന്‍ തന്റെ നിലപാട് യോഗത്തില്‍ വിശദീകരിച്ചു. എം.ടി, കമല്‍ വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും സി.കെ. പത്മനാഭന്‍ ആവര്‍ത്തിച്ചു. ഇതോടെ നേതാക്കള്‍ ഇനി വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ താക്കീതു നല്‍കി. ഇന്നു സംസ്ഥാനകമ്മിറ്റിയോഗവും നാളെ സംസ്ഥാന കൗണ്‍സിലും നടക്കും.

rajagopalഅതേസമയം, സംസ്ഥാനത്തു സംഘടനാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ ബി.ജെ.പിക്കു മുഖ്യമന്ത്രിയോടു മുട്ടിലിഴഞ്ഞ് യാചിക്കേണ്ട ആവശ്യമില്ലെന്നു ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിക്കെതിരേ ക്രിമിനലുകളെ കയറൂരി വിടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ രാജ്യവ്യാപകമായി ഭോപ്പാല്‍ ആവര്‍ത്തിക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഞ്ചിക്കോട്ട് ബി.ജെ.പി. കുടുംബത്തിനു നേരേയുണ്ടായ ആക്രമണം സി.പി.എം. അക്രമ രാഷ്ട്രീയം തുടരുന്നുവെന്നതിന്റെ ഉദാഹരണമാണ്. കഞ്ചിക്കോട്ടെ സി.പി.എം. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ഇന്നു പ്രതിഷേധദിനം ആചരിക്കും. ഈമാസം 20ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബി.ജ.പി. പ്രവര്‍ത്തകരായ സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top