Flash News

തിയറ്ററുകളില്‍ കള്ളക്കണക്കെന്ന് മന്ത്രി ബാലന്‍

January 17, 2017

balanകോഴിക്കോട്: സര്‍ക്കാര്‍ നടത്തുന്ന 14 തിയറ്ററുകളില്‍നിന്നായി നാലേ മുക്കാല്‍ കോടി വരുമാനമുണ്ടെന്നും ഈ സാഹചര്യം വെച്ചുനോക്കുമ്പോള്‍ തിയറ്ററുകള്‍ നഷ്ടമാണെന്ന് പറയാന്‍ കഴിയില്ലെന്നു മന്ത്രി എ.കെ. ബാലന്‍. ചില സംഘടനകളുടെ പിടിവാശിയാണ് സമരം നീട്ടിക്കൊണ്ടുപോയത്. തിയറ്ററുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും.

സിനിമ കാണാന്‍ ആളുകള്‍ വരുന്നില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. പല തിയറ്ററുകളിലും മൂന്നു തരം കണക്കുകളാണ് സൂക്ഷിക്കുന്നത്. ഒന്ന് സ്വന്തം കണക്ക്, രണ്ട് നിര്‍മാതാക്കള്‍ക്ക് നല്‍കാനുള്ള കണക്ക്, മൂന്ന് സര്‍ക്കാറിന് നല്‍കാനുള്ള കണക്ക്. ഇതുകാരണം വിനോദ നികുതിയില്‍ സര്‍ക്കാറിന് വലിയ കുറവുണ്ടാകുന്നു. മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിവിധ സംഘടനകളുടെ യോഗം ഈമാസം 25ന് വിളിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ സംസ്ഥാന ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് 100 തിയറ്ററുകള്‍ സ്ഥാപിക്കും. 25 തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം വിട്ടുനല്‍കാന്‍ ധാരണപത്രം കൈമാറിയിട്ടുണ്ട്. 25 തിയറ്ററുകള്‍ അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top