Flash News

ശബരിമല തീര്‍ഥാടകരുടെ കാറും മിനിബസും കൂട്ടിയിടിച്ച് രണ്ടുമരണം

January 18, 2017

accident death... vinodan

വിനോദന്‍ (40)

കോഴിക്കോട്: ദേശീയപാതയില്‍ കൊളപ്പുറം ഇരുമ്പുചോലയില്‍ കാറും മിനിബസും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. വടകര പതിയാരക്കര സ്വദേശി വലിയപറമ്പത്ത് ഭാസ്കരന്‍െറ മകന്‍ വിനോദന്‍ (40), ബന്ധു തിരുവള്ളൂര്‍ ശ്രീധരന്‍െറ മകന്‍ ജിതിന്‍ (26) എന്നിവരാണ് മരിച്ചത്.

accident death...2

ജിതിന്‍ (26)

തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറും കുന്നുംപുറത്തേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന കൊയ്ലിയേലത്ത് സുരേഷ് (49), തയ്യില്‍ വിനുരാജ് (31), ബസ് യാത്രക്കാരായ കൊടിഞ്ഞി സ്വദേശി നീതു (24), കണ്ണമംഗലം സ്വദേശി ദേവകി (50), വി.കെ പടി സ്വദേശി കാവുങ്ങല്‍ ഷൗക്കത്തലി (49), അന്‍ഷിദ (ഒമ്പത്), റിന്‍ഷാദ് (ഒമ്പത്), ഫാത്തിമ മുന്‍ഷിഫ (12), ഫാത്തിമ റിന്‍ഷ മമ്പുറം (12), അഫീല്‍ മൂന്നിയൂര്‍ (10), വി.എം. അസ്മാബി (37), നജീബ (34) എന്നിവര്‍ക്ക് പരിക്കേറ്റു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top