Flash News

കഴിവുള്ളവര്‍ക്ക് അവസരം നല്‍കിയാല്‍ വനിതാ പ്രസിഡന്റ് മാത്രമല്ല ഹിന്ദു, ജൂത, ലാറ്റിന്‍ പ്രസിഡന്റുമാരേയും അമേരിക്കയ്ക്ക് ലഭിക്കും: ബരാക് ഒബാമ

January 19, 2017

US President Barack Obama holds a year-end press conference in the Brady Press Briefing Room of the White House in Washington, DC, December 16, 2016. Obama on Friday warned his successor Donald Trump against antagonizing China by reaching out to Taiwan, saying he could risk a "very significant" response if he upends decades of diplomatic tradition. / AFP PHOTO / ZACH GIBSON

വാഷിംഗ്ടണ്‍: വ്യക്തികളുടെ കഴിവുകള്‍ മനസിലാക്കി അവര്‍ക്ക് തുല്യ അവസരം നല്‍കുന്ന കാലത്തോളം വനിതാ പ്രസിഡന്റിനെ മാത്രമല്ല, ലാറ്റിന്‍ പ്രസിഡന്റിനെയും ജൂത പ്രസിഡന്റിനെയും ഹിന്ദു പ്രസിഡന്റിനെയും അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എല്ലാ വിശ്വാസങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെട്ട, രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നുള്ളവരും അവരുടെ യോഗ്യതയുടെ മാത്രം മാനദണ്ഡത്തില്‍ ഉയര്‍ന്നുവരുന്നതിന് നാം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. അതായിരിക്കും അമേരിക്കയുടെ കരുത്ത്. എല്ലാവര്‍ക്കും അവസരം നല്‍കുകയാണെങ്കില്‍, ഒരു വനിതാ പ്രസിഡന്റിനെ നമുക്ക് കാണാനാകും. അതുപോലെ തന്നെ ലാറ്റിന്‍, ജൂത, ഹിന്ദു എന്നിങ്ങനെ എല്ലാ വിഭാഗങ്ങളില്‍ നിന്നുവരും പ്രസിഡന്റ് പദവിയിലെത്തും . പണക്കാരായ കുറച്ചുപേര്‍ മികവ് കാട്ടുകയും മറ്റുള്ളവര്‍ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അമേരിക്ക നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല എന്നും ഒബാമ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top