Flash News

തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യവും മയക്കുമരുന്നും ഒഴുകുന്നു; മൂന്ന് ലക്ഷം ലിറ്റര്‍ മദ്യവും 6.55 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തു

January 19, 2017

539790-cash-liquorന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യവും മയക്കുമരുന്നും ഒഴുകുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച പ്രത്യേക സംഘം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 80.44 കോടി രൂപയും മൂന്ന് ലക്ഷം ലിറ്റര്‍ മദ്യവും 6.55 കോടി വില വരുന്ന മയക്കുമരുന്നുകളും പിടികൂടി.

പിടികൂടിയതില്‍ 71.33 കോടിയും ഉത്തര്‍പ്രദേശില്‍നിന്നാണ്. ഇതില്‍ 31.65 കോടിയും പഴയ നോട്ടുകളാണ്. പഞ്ചാബില്‍നിന്ന് 8.81 കോടിയും ഉത്തരാഖണ്ഡില്‍നിന്ന് 25.54 ലക്ഷവും മണിപ്പൂരില്‍നിന്ന് 6.95 ലക്ഷവും പിടികൂടി. വിപണിയില്‍ 7.71 കോടി വിലവരുന്ന 2.71 ലക്ഷം ലിറ്റര്‍ മദ്യമാണ് ഉത്തര്‍പ്രദേശില്‍നിന്ന് പിടികൂടിയത്. പഞ്ചാബില്‍നിന്ന് 20.04 ലക്ഷത്തിന്‍െറയും ഉത്തരാഖണ്ഡില്‍നിന്ന് 16.53 ലക്ഷത്തിന്‍െറയും സ്പിരിറ്റ് പിടിച്ചെടുത്തു.

വന്‍തോതില്‍ മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. പഞ്ചാബില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പിടികൂടിയത്. 5.54 കോടിയുടെ മയക്കുമരുന്നാണ് ഇവിടെനിന്ന് പിടികൂടിയത്. യു.പിയില്‍നിന്ന് 68.14 ലക്ഷത്തിന്‍െറയും ഗോവയില്‍നിന്ന് 16.72 ലക്ഷത്തിന്‍െറയും ഉത്തരാഖണ്ഡില്‍നിന്ന് 9.66 ലക്ഷത്തിന്‍െറയും മണിപ്പൂരില്‍നിന്ന് ഏഴ് ലക്ഷത്തിന്‍െറയും മയക്കുമരുന്നാണ് പിടിച്ചെടുത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top