- Malayalam Daily News - http://www.malayalamdailynews.com -

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം കൊച്ചിയില്‍

phoca_thumb_l_dyfi all india conference rallyകൊച്ചി: ഡി.വൈ.എഫ്.ഐ 10ാമത് ദേശീയ സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ കൊച്ചിയില്‍ നടക്കും. പതാകയുമായി കന്യാകുമാരി, കൊടിമരവുമായി അരുവിക്കര, ദീപശിഖയുമായി കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന ജാഥകള്‍ ഒന്നിന് വൈകീട്ട് ആറിന് പൊതുസമ്മേളന നഗരിയായ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഗമിക്കും.

രണ്ടിന് കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ 10ന് പ്രതിനിധി സമ്മേളനം റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയില്‍ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ നരേന്ദ്ര ദാബോല്‍ക്കറുടെ മകന്‍ ഹാമിദ് ബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരയുടെ മകള്‍ മേഘ പാന്‍സാരെ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 24 സംസ്ഥാനങ്ങില്‍നിന്ന് എഴുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

ഉദ്ഘാടന ദിവസം വൈകീട്ട് ‘കേന്ദ്ര ബജറ്റും യുവജനങ്ങളും’ സെമിനാറില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്നായിക്, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രഫസറും സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗവുമായ പ്രഫ. രാംകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

നാലിന് വൈകീട്ട് ജാതീയതക്കെതിരായ സെമിനാറില്‍ മാഗ്സസെ അവാര്‍ഡ് ജേതാവ് ബെസ്വാഡ വില്‍സന്‍, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രഫസര്‍ ഗോപാല്‍ ഗുരു, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് ഉച്ചക്ക് രണ്ടുലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി എന്നിവര്‍ സംസാരിക്കും.

[1] [2] [3] [4] [5]