Flash News

ശബരിമല കയറാന്‍ തൃപ്തി ദേശായി എത്തിയെന്ന്; ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ജാഗ്രത

January 20, 2017

04-1480829005-trupt-400x300കൊച്ചി: വിലക്ക് ലംഘിച്ച് ശബരിമല കയറാന്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എത്തിയെന്ന് വിവരം. ഇവരെ ഇടുക്കിയില്‍ കണ്ടതായാണ് അഭ്യൂഹം. തൊടുപുഴ- മൂലമറ്റം റൂട്ടില്‍ വെളുത്ത സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതായി കണ്ടുവെന്ന് ശബരിമല തീര്‍ഥാടകന്‍ സ്പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ തൃപ്തി ദേശായി കടന്നു പോകാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ പൊലീസ് കനത്ത നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തൃപ്തി ദേശായിയെ കണ്ടെന്ന അഭ്യൂഹം പരക്കുന്നത്. മേലുകാവ്, ഈരാറ്റുപേട്ട, എരുമേലി ഭാഗത്തേക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വിവരം കോട്ടയം, പത്തനംതിട്ട ജില്ല പൊലീസ് മേധാവിമാര്‍ക്കും കൈമാറിയിട്ടുണ്ട്.

ശബരിമലയാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ തൃപ്തി ദേശായി സഞ്ചരിക്കാന്‍ സാധ്യതയുള്ള റൂട്ടുകളിലും സുരക്ഷ കര്‍ശനമാക്കാന്‍ ജില്ല പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top