Flash News

പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രില്‍ മാസത്തോടെ വിതരണം ചെയ്യും

January 20, 2017

imageന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം (എന്‍എഫ്എസ്എ) നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രിലോടെ ലഭ്യമാക്കുമെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. എന്‍എഫ്എസ്എ ആദ്യമായി നടപ്പാക്കുക നോഡല്‍ ജില്ലയായി തിരഞ്ഞെടുത്ത കൊല്ലത്താണ്. മാര്‍ച്ച് ഒന്നു മുതല്‍ ഇത് ആരംഭിക്കും. ശേഷം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ പൊതുവിതരണ പരിഷ്‌കരണങ്ങളെപ്പറ്റിയും കറന്‍സിരഹിത ഇടപാടുകളുടെ സംവിധാനത്തെപ്പറ്റിയുമുള്ള വിലയിരുത്തലിനായി ചേര്‍ന്ന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2013ല്‍ കേന്ദ്രം പാസാക്കിയ എന്‍എഫ്എസ്എ നിയമം നടപ്പാക്കാന്‍ വൈകിയതുമൂലം കേരളത്തിനു ലഭിച്ചിരുന്ന അധിക ധാന്യവിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന് നിവേദനം നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കിയതായും മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി.

2007ല്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകള്‍ 2012ല്‍ അന്നത്തെ സര്‍ക്കാര്‍ പുതുക്കാത്തതു മൂലമാണ് നടപടികള്‍ വൈകാനിടയാക്കിയത്. നിലവില്‍ റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ തെറ്റ് തിരുത്തല്‍ നടപടികളാണ് നടക്കുന്നത്. ഫെബ്രുവരി ആദ്യത്തോടെ ഇതു സംബന്ധിച്ച പട്ടിക പുറത്തിറക്കും. റേഷന് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top