Flash News

അണ്ടര്‍ 19 ഏകദിന പരമ്പരക്കുള്ള 18 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം രോഹനും

January 20, 2017

Rohan at under 19 cricket teamകൊച്ചി: ഇംഗ്ളണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരക്കുള്ള 18 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം രോഹന്‍ എസ്. കുന്നുമ്മലിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ സീസണില്‍ കേരളത്തിന് നടത്തിയ മികച്ച പ്രകടനമാണ് രോഹന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്. വലംകൈയന്‍ ഓപണിംഗ് ബാറ്റ്സ്മാനായ രോഹന്‍, കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 464 റണ്‍സാണ് രോഹന്‍ നേടിയത്. വിനൂ മങ്കദ് ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ 269 റണ്‍സ് നേടി. ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമിലും കേരളത്തിന്‍െറ സീനിയര്‍ ട്വന്‍റി20 ടീമിലും രോഹനെ ഉള്‍പ്പെടുത്തിയിരുന്നു.

രോഹനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് പുതിയ കളിക്കാര്‍ക്ക് പ്രചോദനമാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രോഹന്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തുന്ന ആറാമത്തെ കേരള താരമാണ്. ശ്രീകുമാരന്‍ നായര്‍, റൈഫി വിന്‍സന്‍റ് ഗോമസ്, എം. സുരേഷ് കുമാര്‍, രോഹന്‍ പ്രേം, സഞ്ജു വി. സാംസണ്‍ എന്നിവരാണ് മുമ്പ് ടീമില്‍ ഇടം നേടിയവര്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top