Flash News

കോണ്‍ഗ്രസിന്‍െറ ഒമ്പത് സിറ്റിംഗ് സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

January 20, 2017

akhilesh rahulന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളില്‍ മുന്നൂറിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് കിരോണ്‍മോയ് നന്ദ. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിനു തീരുമാനമെടുക്കാം. രാഷ്ട്രീയ ലോക് ദളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ സമാജ്‌വാദി പാര്‍ട്ടി ആര്‍എല്‍ഡിക്ക് സീറ്റ് നല്‍കില്ലെന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് വേണമെങ്കില്‍ ആര്‍എല്‍ഡിയെ സഖ്യത്തിലുള്‍പ്പെടുത്താമെന്നും നന്ദ വ്യക്തമാക്കുന്നു. പക്ഷേ കോണ്‍ഗ്രസിന് നല്‍കുന്ന സീറ്റില്‍ നിന്ന് വേണം ആര്‍എല്‍ഡിക്ക് സീറ്റ് നല്‍കാനെന്നും സമാജ്‌വാദി പാര്‍ട്ടി തുറന്നടിക്കുന്നു.

പ്രഖ്യാപനം നിര്‍ഭാഗ്യകരമായെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. സഖ്യകക്ഷി സംവിധാനത്തില്‍ ധാരണകള്‍ പാലിക്കപ്പെടണം. ഇതേക്കുറിച്ച് ഗുലാംനബി വീണ്ടും അഖിലേഷുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷിന്‍െറ ഭാര്യ ഡിംപിള്‍ യാദവും പ്രിയങ്കയുമായുള്ള നല്ല ബന്ധം പ്രയോജനപ്പെടുത്തി പ്രശ്നങ്ങള്‍ ഏറ്റവും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

30 മുതല്‍ 35 വരെ സീറ്റ് ആവശ്യപ്പെട്ട് അജിത് സിങ്ങിന്റെ ആര്‍എല്‍ഡി രംഗത്തെത്തിയതോടെയാണ് വിശാല സഖ്യം വേണ്ടെന്നും ആര്‍എല്‍ഡി ഒപ്പം വേണ്ടെന്നും എസ്പി തീരുമാനിച്ചത്. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ അജിത് സിംഗ് പക്ഷേ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സഖ്യത്തിലുള്‍പ്പെടാമെന്ന പ്രതീക്ഷയിലാണ്. സമാജ്‌വാദി പാര്‍ട്ടി ആര്‍എല്‍ഡിയുമായി സഖ്യത്തിന് ശ്രമിക്കുന്നില്ലെന്നും കോണ്‍ഗ്രസുമായിട്ടാണ് അവരുടെ ചര്‍ച്ചയെന്നും നന്ദ പറയുന്നു. 300 സീറ്റുകളില്‍ മല്‍സരിക്കാനാണ് എസ്പിയുടെ തീരുമാനം. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിന് തീരുമാനമാകാം. കോണ്‍ഗ്രസിന് രാഷ്ട്രീയ ലോക് ദളുമായി ചര്‍ച്ച നടത്തുകയും അവര്‍ക്കുള്ള സീറ്റില്‍ ഒരു വിഹിതം കൊടുക്കുകയും ചെയ്യാമെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.

akhilesh-yadav-cycle_ആര്‍എല്‍ഡിയുമായുള്ള കൂട്ടുകെട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ മുസ്ലിം വോട്ട് ബാങ്ക് ഇല്ലാതാക്കുമെന്ന ഭയമാണ് സഖ്യത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണം. 2012ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് 46 സീറ്റുകളില്‍ മല്‍സരിച്ച ആര്‍എല്‍ഡി 9 സീറ്റുകളില്‍ മാത്രമാണ് വിജയം കണ്ടത്. ഈ 9 മണ്ഡലങ്ങളിലും ഇക്കുറി ആദ്യ ഘട്ടത്തിലാണ് പോളിംഗ് നടക്കുക. സഖ്യത്തിനായുള്ള അജിത് സിംഗിന്റെ ശ്രമം വിജയം കാണാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പോലും ഇതുവരെ ആര്‍എല്‍ഡിക്ക് കഴിഞ്ഞിട്ടില്ല.

എസ്.പിക്ക് 300ഉം കോണ്‍ഗ്രസിന് ബാക്കിയുള്ള 103ഉം സീറ്റ് എന്ന നിലയിലുള്ള സീറ്റ് പങ്കിടലാണ് എസ്.പി നടത്തിയത്. സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ തീരുമാനം എസ്.പി പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് താങ്ങാവുന്നതിന് അപ്പുറമാണ്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നുതന്നെ കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

സമാജ് വാദി പാര്‍ട്ടിയിലെ കുടുംബ കലഹം ശമിപ്പിക്കാനുള്ള ശ്രമത്തില്‍ മുലായം നല്‍കിയ 38 പേരുടെ ലിസ്റ്റില്‍നിന്ന് എല്ലാവരെയും പട്ടികയില്‍ അഖിലേഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലായത്തെ ഇളക്കി വിട്ടിരുന്ന ഇളയ സഹോദരനും മുന്‍ പ്രസിഡന്‍റുമായ ശിവ്പാല്‍ യാദവിനും അഖിലേഷ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

മുലായം ആവശ്യപ്പെട്ടതുപോലെ ശിവ്പാല്‍ ജസ്വന്ത്നഗറില്‍ മത്സരിക്കും. അസംഖാന്‍ റാംപൂരില്‍. 52 മുസ്ലിം സ്ഥാനാര്‍ഥികളും 18 സ്ത്രീകളും അടങ്ങുന്നതാണ് പട്ടിക. വിവാദമുയര്‍ത്തിയ നേതാക്കളൊന്നും ആദ്യ പട്ടികയില്‍ ഇല്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top