Flash News

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനുശേഷം ശബരിമല നടയടച്ചു

January 20, 2017

sabarimala_bigശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം വെള്ളിയാഴ്ച രാവിലെ ശബരിമല ക്ഷേത്രത്തില്‍ നടയടച്ചു. രാജപ്രതിനിധി പി.ജി. ശശികുമാരവര്‍മ അയ്യപ്പദര്‍ശനം നടത്തി. വൈകുന്നേരം ആറിന് നട തുറന്ന് നിര്‍മാല്യദര്‍ശനവും അഭിഷേകവും മഹാഗണപതി ഹോമവും നടന്നു. തുടര്‍ന്ന് സന്നിധാനത്ത് സൂക്ഷിച്ച തിരുവാഭരണ പേടകവുമായി പേടകവാഹക സംഘം പതിനെട്ടാം പടിയിറങ്ങി. അവസാനമായി കാനനവാസനെ ദര്‍ശിക്കാനുള്ള അവസരം രാജപ്രതിനിധിക്കാണ്. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് താക്കോലുമായി രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങി. ശ്രീകോവിലിന്‍െറ താക്കോല്‍ രാജപ്രതിനിധി മേല്‍ശാന്തിക്ക് കൈമാറി.

അടുത്ത തീര്‍ഥാടനകാലത്തെ പൂജാദികര്‍മങ്ങള്‍ക്കുള്ള പണക്കിഴി അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ക്കും നല്‍കി. ആചാരപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനവിഹിതം രാജപ്രതിനിധിക്ക് ദേവസ്വം അധികൃതര്‍ കൈമാറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top