Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് കുമ്മനം

January 20, 2017

kummanam8തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ സംഘടനകളില്‍നിന്ന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് കുമ്മനം ഉള്‍പ്പടെ നാല്‌പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുമ്മനത്തെ കൂടാതെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് അധികസുരക്ഷ. സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി ഉണ്ടായത്.

കണ്ണൂരിലെ കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക,മുഖ്യമന്ത്രി കണ്ണൂര്‍ സന്ദര്‍ശിച്ച് സര്‍വ്വകക്ഷി യോഗം വിളിക്കുക, പാലക്കാട് സിപിഎമ്മുകാര്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 2 പേര്‍ മരിച്ച കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് ബിജെപി,ആര്‍എസ്എസ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഓ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട കുമ്മനം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതൃസംഘം ഉടന്‍ ഡല്‍ഹിക്ക് പോകും. 23 ന് അമ്മമാരുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തുമെന്നും കുമ്മനം അറിയിച്ചു.

കേരളത്തിലെ ക്രമസമാധാന നിലയെപ്പറ്റി പഠിക്കാന്‍ മീനാക്ഷിലേഖി എംപി,അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു എന്നിവരെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചതായും കുമ്മനം അറിയിച്ചു. ഇവര്‍ ഉടന്‍ കേരളത്തിലെത്തും. കൊല്ലപ്പെട്ട സന്തോഷിന്റെ ധര്‍മ്മടത്തെ വീട് ബി.ജെ.പി നേതാക്കള്‍ ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും കുമ്മനം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top